Filed Defamation Suit | ഡെൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അസം മുഖ്യമന്ത്രിയുടെ ഭാര്യ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി

 


ന്യൂഡെൽഹി: (www.kvatha.com) ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യ റിങ്കി ഭൂയാൻ ശർമ ഗുവാഹതിയിലെ സിവിൽ ജഡ്ജി കോടതിയിൽ 100 ​​കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വിഷയം ബുധനാഴ്ച ലിസ്റ്റ് ചെയ്യുമെന്നും ഗുവാഹതി ഹൈകോടതിയിൽ വാദം കേൾക്കാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നതായി റിങ്കി ഭൂയാൻ ശർമയുടെ അഭിഭാഷകൻ പി നായക് പറഞ്ഞു. മനീഷ് സിസോദിയയ്‌ക്കെതിരെ ഭുയാൻ ശർമ എഫ്‌ഐആർ ഫയൽ ചെയ്തതായും പറയുന്നു.
          
Filed Defamation Suit | ഡെൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അസം മുഖ്യമന്ത്രിയുടെ ഭാര്യ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി

സിസോദിയ ഉന്നയിച്ചത് ഗുരുതര ആരോപണം

നേരത്തെ മനീഷ് സിസോദിയ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കോവിഡ് കാലത്ത് അസം മുഖ്യമന്ത്രി ശർമ അഴിമതി നടത്തിയെന്ന് ഒരു വെബ്‌സൈറ്റ് റിപോർട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 2022ൽ നിലവിലെ മുഖ്യമന്ത്രി, സംസ്ഥാനത്ത് ആരോഗ്യമന്ത്രിയായിരിക്കെയാണ് സംഭവത്തിന്റെ തുടക്കം. ആ സമയത്ത് മകന്റെ കൂട്ടാളികൾക്കും ഭാര്യക്കും പിപിഇ കിറ്റുകൾ വാങ്ങാൻ കരാർ നൽകിയിരുന്നതായാണ് സിസോദിയയുടെ ആരോപണം. അങ്ങനെയുള്ള മുഖ്യമന്ത്രിക്കെതിരെ എപ്പോൾ നടപടിയെടുക്കുമെന്ന് ബിജെപി പറയട്ടെയെന്നും അദ്ദേഹം ചോദിച്ചു.

തള്ളി മുഖ്യമന്ത്രിയും കുടുംബവും

പിപിഇ കിറ്റ് ടെൻഡർ സംഭവത്തിൽ മനീഷ് സിസോദിയ രാഷ്ട്രീയ പ്രസ്താവന നടത്തിയെന്നും അഴിമതിയാരോപണങ്ങൾ നടത്തിയെന്നും അഭിഭാഷകൻ പി നായക് പറഞ്ഞു. റിങ്കി ഇതിനായി ഒരു ടെൻഡറും ഫയൽ ചെയ്തിട്ടില്ലെന്നും സിഎസ്‌ആർ പ്രവർത്തനങ്ങൾക്ക് കീഴിലുള്ള സംഭാവനയായി പിപിഇ കിറ്റ് സമർപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ നായക് വ്യക്തമാക്കി. സിസോദിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശർമയും പറഞ്ഞിരുന്നു.

Keywords: Assam CM Himanta Biswa Sarma Wife Files Rs 100 Cr Defamation Suit Against Manish Sisodia, National, Newdelhi, News, Top-Headlines, Assam, Chief Minister, Case, Court, Family.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia