Young man arrested | 'യുവാവ് അറസ്റ്റിലായപ്പോൾ തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍'; ആഭരണം, വാഹനം, മൊബൈല്‍ ഫോൺ, ലാപ്‌ടോപ്... എന്തും മോഷ്ടിക്കുന്ന വിദഗ്ധ കള്ളനാണെന്ന് പൊലീസ്

 


കൊച്ചി: (www.kvartha.com) യുവാവിനെ അറസ്റ്റ് ചെയ്തതോടെ എറണാകുളത്തും മറ്റ് ജില്ലകളിലും റിപോര്‍ട് ചെയ്ത നിരവധി മോഷണക്കേസുകളില്‍ വഴിത്തിരിവായെന്ന് പൊലീസ്. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (24) ആണ് അറസ്റ്റിലായത്.
             
Young man arrested | 'യുവാവ് അറസ്റ്റിലായപ്പോൾ തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍'; ആഭരണം, വാഹനം, മൊബൈല്‍ ഫോൺ, ലാപ്‌ടോപ്... എന്തും മോഷ്ടിക്കുന്ന വിദഗ്ധ കള്ളനാണെന്ന് പൊലീസ്

ജൂണ്‍ ഏഴിന് ആലുവയ്ക്കടുത്ത് കുന്നത്തേരിയില്‍ വെച്ച് ഫൈസല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി കെ കാര്‍തിക് യുവാവിനെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. രായമംഗലത്ത് നിന്ന് സംഘം ഫൈസലിനെ പിടികൂടി. ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

'ഈ വര്‍ഷം ജനുവരിയില്‍ ഒക്കലിലെ ഒരു വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഏപ്രിലില്‍ താമരശേരിയില്‍ നിന്ന് കാര്‍ മോഷ്ടിച്ചതായും സമ്മതിച്ചു. പള്ളിക്കരയിലെ വീട്ടില്‍ നിന്ന് ലാപ്ടോപും വാചും മോഷ്ടിച്ച സംഭവത്തില്‍ ഫൈസല്‍ ഉള്‍പെട്ടിരുന്നു. ജൂണ്‍ ഏഴിന് നടന്ന സംഭവത്തിന് ശേഷം കുന്നത്തേരിയില്‍ നിന്ന് സ്‌കൂടറും പാലാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബൈകും നെല്ലാടിലെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും മോഷ്ടിച്ചു. 15 മോഷണക്കേസുകളിലും മറ്റ് ക്രിമിനല്‍ കേസുകളിലും ഇയാള്‍ ഉള്‍പെട്ടിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് മോഷണത്തിൽ ഏര്‍പെട്ടിരിക്കുന്നത്', പൊലീസ് പറഞ്ഞു.

Keywords: Arrest of youth helps solve several robbery cases in Ernakulam, Kerala, Kochi, News, Top-Headlines, Arrest, Ernakulam, Man, Report, Robbery, Case, Laptop, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia