Amber Heard | ജോണി ഡെപിനെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് നടി ആംബര്‍ ഹേര്‍ഡ്

 


ന്യൂയോര്‍ക്: (www.kvartha.com) ഹോളിവുഡ് താരജോഡികളായിരുന്ന ജോണി ഡെപും ആംബര്‍ ഹെഡും തമ്മിലുള്ള നിയമപോരാട്ടം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മുന്‍ ഭര്‍ത്താവ് ജോണി ഡെപിനെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നാണ് നടി ആംബര്‍ ഹേര്‍ഡ് പറയുന്നത്.

ജോണി ഡെപുമായുള്ള അപകീര്‍ത്തി കേസിന്റെ വിചാരണയ്ക്ക് ശേഷം അമേരികന്‍ മാധ്യമമായ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഡെപിനെതിരെ ആംബര്‍ ഹെഡ് നല്‍കിയ അപകീര്‍ത്തി കേസ് രാജ്യത്തെ പിടിച്ചുലച്ച സംഭവമായിരുന്നു.


 Amber Heard | ജോണി ഡെപിനെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് നടി ആംബര്‍ ഹേര്‍ഡ്

മാനനഷ്ടത്തിന് വീണ്ടും കേസെടുക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ടോ എന്ന അവതാരക സവന്ന ഗുത്രി ഹേര്‍ഡിന്റെ ചോദ്യത്തിന് 'ഞാന്‍ എന്ത് ചെയ്താലും, എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും, ഞാന്‍ എടുക്കുന്ന ഓരോ ചുവടും മറ്റൊരു രീതിയില്‍ എടുക്കുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് ഈ നിശബ്ദതയെന്നും ഹേര്‍ഡിനെ ഉദ്ധരിച്ച് 'വെറൈറ്റി' റിപോര്‍ട് ചെയ്തു.

ഇരുവരും പരസ്പരം നല്‍കിയ മാനനഷ്ടക്കേസില്‍ ജോണി ഡെപിന് അനുകൂലമായാണ് വിധി വന്നത്. കൂടാതെ ആംബര്‍ ഹെഡിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരാനും സംഭവം ഇടവരുത്തിയിരുന്നു.

തന്റെ ഹൃദയം കൊണ്ടാണ് താന്‍ ജോണി ഡെപിനെ സ്‌നേഹിച്ചിരുന്നതെന്നും അതിനാല്‍ ഇപ്പോഴും സ്‌നേഹമുണ്ടെന്നുമാണ് ആംബര്‍ പറഞ്ഞത്. വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപിനെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് ആംബര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപിനെ സ്നേഹിക്കുന്നുവോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

അതെ, തീര്‍ചയായും സ്നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ലെന്നും ആംബര്‍ പറഞ്ഞു. താനൊരു നല്ല ഇരയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയോ ഒരു മികച്ച ഇരയോ അല്ലെന്നാണ് ആംബര്‍ പറഞ്ഞത്.

അടുത്ത പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഞാന്‍ ഒരു നല്ല അമ്മയായി മക്കളോടൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നു. അഭിഭാഷകരുമായുള്ള ഫോണ്‍വിളികള്‍ പോലും ഒഴിവാക്കുമെന്നായിരുന്നു ആംബര്‍ ഹേര്‍ഡ് പറഞ്ഞത്.

അടുത്തിടെ മറ്റൊരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആംബര്‍ ഡെപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നും തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപില്‍നിന്ന് പണം വാങ്ങിയെന്നുമാണ് അവര്‍ ആരോപിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹെഡ് ജോണി ഡെപിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു എസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട് കോടതി വിധിച്ചത്.

ഡെപിനെതിരെ ആംബര്‍ ഹെഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ രണ്ടു ദശലക്ഷം ഡോളറാണ് ഹെഡിന് പിഴയായി ഡെപ് നല്‍കേണ്ടത്.

Keywords: Amber Heard Reveals That She Still Loves Her Ex-Husband Johnny Depp, New York, News, Actress, Media, Report, Compensation, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia