Woman killed | കാമുകനും പിതാവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതായി പരാതി; 2 പേരും അറസ്റ്റിൽ

 


ന്യൂഡെല്‍ഹി: (www.kvartha.com) കാമുകനും പിതാവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതായി പരാതി. വ്യാഴാഴ്ച ആഗ്രയിലെ ഖന്ദൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജലേസര്‍ റോഡില്‍ യുവതിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അന്വേഷണവും ആരംഭിച്ചു.
             
Woman killed | കാമുകനും പിതാവും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതായി പരാതി; 2 പേരും അറസ്റ്റിൽ

യുവതിയുടെ പിതാവ് ശിപായി വീര്‍പാല്‍ മകളെ കാണാനില്ലെന്ന് എത്മണ്ടൗള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവ ദിവസം ഖുശ്ബു (20) കാമുകന്റെ വീട്ടില്‍ പോയിരുന്നുവെന്നും അവിടെ അവന്റെ പിതാവും ഉണ്ടായിരുന്നെന്ന് എസ്എസ്പി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. 'മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രകോപിതനായ കാമുകന്‍ യുവതിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കാമുകനും പിതാവും ചേര്‍ന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖുശ്ബുവിന്റെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

Keywords: Agra: Woman killed, body set ablaze by boyfriend and his father, Top-Headlines, National, Newdelhi, News, Woman, Police, Investigates, Police Station, Arrest, Mobile Phone.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia