SWISS-TOWER 24/07/2023

Agnipath Bharat Bandh | അഗ്‌നിപഥ്: തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം; പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി ഡി ജി പി; അക്രമങ്ങളില്‍ ഏര്‍പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ജില്ലകളിലും ഉദ്യോഗാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. 
Aster mims 04/11/2022

 Agnipath Bharat Bandh | അഗ്‌നിപഥ്: തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം; പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി ഡി ജി പി; അക്രമങ്ങളില്‍ ഏര്‍പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും

കൂടാതെ അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഈ സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പൊലീസിനോട് സജ്ജമായിരിക്കാനും ഡി ജി പി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ ഡി ജി പിക്കും നിര്‍ദേശം നല്‍കി.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ പൊലീസ് പികറ്റിങും പട്രോളിങും ഏര്‍പെടുത്തും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും.

സമൂഹമാധ്യമങ്ങളില്‍ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല. എങ്കിലും മുന്നറിയിപ്പെന്ന നിലയ്ക്കാണ് പൊലീസ് ഫേസ്ബുക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Keywords: Agnipath Bharat Bandh: DGP Anil Kant asks Kerala Police to take strict action if protest turn violent, Thiruvananthapuram, News, Protesters, Bharath bandh, Social Media, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia