Agneepath Scheme | അഗ്നിപഥ് രാജ്യതാൽപര്യത്തിന് വിരുദ്ധമെന്ന് ഡോ. വി ശിവദാസൻ എംപി; 'സൈനികര്‍ കൂലിപ്പടയാളികളായി മാറും'

 


കണ്ണുർ: (www.kvartha.com) നരേന്ദ്ര മോഡി സർകാർ നടപ്പിലാക്കാൻ പോകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഡോ. വി ശിവദാസൻ എംപി. സൈന്യത്തിലേക്ക്‌ ബിജെപി സർകാർ പ്രഖ്യാപിച്ച താൽക്കാലിക നിയമന പദ്ധതിയായ അഗ്നിപഥ്‌ രാജ്യതാൽപര്യത്തിന്‌ വിരുദ്ധമാണെന്ന്‌ ശിവദാസൻ ചൂണ്ടിക്കാട്ടി. സൈന്യത്തിൽ 1.27 ലക്ഷം ഒഴിവുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ മറുപടി നൽകിയിട്ടുണ്ട്. ആ ഒഴിവുകൾ നികത്തുന്നതിനു പകരം കരാർനിയമനം നടത്താനുള്ള നീക്കം യുവജനങ്ങളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. പൊടിക്കൈകളിലൂടെ പണം ലാഭിക്കാൻ ശ്രമിക്കുന്നതിന്‌ വലിയ വില കൊടുക്കേണ്ടി വരും. സൈനികര്‍ കൂലിപ്പടയാളികളായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  
Agneepath Scheme | അഗ്നിപഥ് രാജ്യതാൽപര്യത്തിന് വിരുദ്ധമെന്ന് ഡോ. വി ശിവദാസൻ എംപി; 'സൈനികര്‍ കൂലിപ്പടയാളികളായി മാറും'

വർഷങ്ങളായി ഇൻഡ്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവതയെ അപഹസിക്കുന്ന നിലപാടാണ് യൂനിയൻ സർകാർ സ്വീകരിച്ചിരിക്കുന്നത്. കർഷകരും തൊഴിലാളികളും ഉൾപെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന്, സ്ഥിരമായ ഒരു ഉപജീവനമാർഗത്തിന്റെ സുരക്ഷിതത്വം നേടാൻ, വർഷങ്ങളായി പരിശീലിക്കുന്ന യുവജനതയെയാണ് ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക.

അഗ്നിവീറിനുശേഷം ‘ബാങ്ക്‌വീർ’, ‘റെയിൽവീർ’ എന്നൊക്കെ പേരിട്ടുള്ള പദ്ധതികളും കേന്ദ്രം പ്രഖ്യാപിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് എംപി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ കത്തയച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia