Agneepath Registration | വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ 24 മുതല്‍ ജൂലൈ അഞ്ച് വരെ; ഈ വര്‍ഷം 3000 പേര്‍ക്ക് നിയമനം

 


ന്യൂഡെല്‍ഹി:(www.kvartha.com) വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ജൂലൈ അഞ്ച് വരെ agnipathvayu(dot)cdac(dot)in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകള്‍ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും. ഈ വര്‍ഷം 3000 പേര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനമെന്നാണ് വിവര  
  
Agneepath Registration | വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ 24 മുതല്‍ ജൂലൈ അഞ്ച് വരെ; ഈ വര്‍ഷം 3000 പേര്‍ക്ക് നിയമനം

വിജ്ഞാപനത്തിന്റെ പൂര്‍ണ വിവരങ്ങള്‍ indianairforce(dot)nic(dot)in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ശനിയാഴ്ചയാണ് തുടങ്ങുക. അടുത്ത മാസം മുതല്‍ കരസേന രജിസ്‌ട്രേഷനും നടക്കും.

അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ പലയിടങ്ങളിലും പ്രതിഷേധം തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച പദ്ധതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച പ്രതിഷേധവും നടക്കുമെന്നാണ് വിവരം.

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെന്‍ഷന്‍ തുക കുടിശിക അടക്കം നല്‍കാന്‍ കേന്ദ്ര സര്‍കാരിന് രണ്ടായിരം കോടിയോളം രൂപയാകും വേണ്ടിവരിക.

ഈ വര്‍ഷം മാര്‍ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസര്‍കാരിന്റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്‍ഡ്യന്‍ എക്‌സ് സര്‍വീസ് മൂവ്‌മെന്റ് നല്‍കിയ ഹര്‍ജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്‌നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സര്‍കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Keywords:  Agneepath Registration for the Air Force from 24th to 5th July, News, National, Top-Headlines, New Delhi, Online Registration, Website, Application, Bihar, Haryana, Central Government, March,Indian, Court Order.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia