Shifted MLAs to resort | രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്താനിൽ കോൺഗ്രസിന് പിന്നാലെ ബിജെപിയും എംഎൽഎമാരെ റിസോർടിലേക്ക് മാറ്റി
Jun 7, 2022, 12:50 IST
ജയ്പൂർ: (www.kvartha.com) ജൂൺ 10 ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ മിക്ക എംഎൽഎമാരെയും റിസോർടിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്ന് കോൺഗ്രസ് സമാനമായ നീക്കം സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപിയും അത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. ഉച്ചകഴിഞ്ഞ് നിരവധി ബിജെപി എംഎൽഎമാർ പാർടി ഓഫീസിലെത്തി. തുടർന്ന് പാർടി ബസിൽ ജയ്പൂർ-ആഗ്ര ഹൈവേയിലെ റിസോർടിലേക്ക് 'പരിശീലന ക്യാംപിനായി' കൊണ്ടുപോയതായി സംസ്ഥാന ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. 49 എംഎൽഎമാർ ഇതുവരെ റിസോർടിൽ എത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവർ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എംഎൽഎമാർക്ക് വോട് രേഖപ്പെടുത്തുന്നതിനുള്ള പരിശീലനം നൽകും. കൂടാതെ, ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട നിരവധി എംഎൽഎമാർ ഉള്ളതിനാൽ ഇത്തരം യോഗങ്ങൾ സംഘടനാപരമായും സഹായിക്കുന്നു. പാർടിയുടെ ചരിത്രം, നിയമനിർമാണം, അതത് നിയോജക മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് അവരെ അറിയിക്കും', പൂനിയ പറഞ്ഞു. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ റിസോർടിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൂനിയ പറഞ്ഞതിങ്ങനെ, 'അവർക്ക് ഭയം ഇല്ലെങ്കിൽ, ഉദയ്പൂരിലേക്ക് പോകേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? വോടെടുപ്പ് സമയത്ത് എത്താൻ ചാർടർ വിമാനങ്ങൾ ഒരുക്കുന്നതിന് പകരം അവർക്ക് അവരവരുടെ വീടുകളിൽ താമസിക്കാമായിരുന്നു. അവർ പൂളുകളിൽ നീന്തുന്നതും സംഗീതം ആസ്വദിക്കുന്നതും ആളുകൾ കാണുന്നു'.
ജൂൺ രണ്ടിന് കോൺഗ്രസ് തങ്ങളുടെ രാജസ്താൻ എംഎൽഎമാരെ പാർടി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ഉദയ്പൂരിലെയും റായ്പൂരിലെയും ഹോടെലുകളിലേക്ക് മാറ്റിയിരുന്നു. രാജസ്താനിൽ മൂന്ന് സ്ഥാനാർഥികളെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്, മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല, പ്രമോദ് തിവാരി. മുൻ സംസ്ഥാന മന്ത്രി ഘനശ്യാം തിവാരിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും സ്വതന്ത്രനായ സുഭാഷ് ചന്ദ്രയെ അവർ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
നിയമസഭയിൽ 108 എംഎൽഎമാരുള്ള ഭരണകക്ഷിയായ കോൺഗ്രസിന് നാലിൽ രണ്ട് സീറ്റുകൾ ഉറപ്പായും നേടാം. ശേഷം കോൺഗ്രസിന് 26 മിച്ച വോടുകൾ ഉണ്ടാകും, മൂന്നാം സീറ്റിൽ വിജയിക്കാൻ ആവശ്യമായ 41 ൽ 15 എണ്ണം കുറവാണ് ഇത്. 71 എംഎൽഎമാരുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചാൽ 30 മിച്ച വോടുകൾ ബാക്കിയാകും. സിപിഎമിന് രണ്ട്, ആർഎൽപി മൂന്ന്, ഭാരതീയ ട്രൈബൽ പാർടി രണ്ട്, രാഷ്ട്രീയ ലോക്ദൾ ഒന്ന് എന്നിങ്ങനെ നിയമസഭയിൽ 13 മറ്റ് പാർടികളിൽ പെട്ടവരും സ്വാതന്ത്രരുമുണ്ട്.
കോൺഗ്രസിന്റെ 108 എംഎൽഎമാർ ഉൾപെടെ 126 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. മൂന്ന് സീറ്റിൽ വിജയിക്കാൻ 123 എംഎൽഎമാരാണ് വേണ്ടത്. സ്വതന്ത്രരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരുമടക്കം 115-ലധികം എംഎൽഎമാരെ ഉദയ്പൂരിലെയും റായ്പൂരിലെയും ഹോടെലുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് പാർടി ഭാരവാഹികൾ പറഞ്ഞു.

Keywords: News, National, Top-Headlines, Congress, BJP, Politics, Rajasthan, Rajya Sabha Election, Rajya Sabha, After Cong, BJP shifts Rajasthan MLAs to resort ahead of RS polls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.