New Library in UAE | വായിക്കാം വളരാം; 7 നിലകളിലായി അറബിയിലും വിദേശഭാഷകളിലുമായി 11 ലക്ഷം പുസ്തകങ്ങൾ; ഗൾഫിൽ ഏറ്റവും വലുത്; അറിയാം മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ വിശേഷങ്ങൾ
                                                 Jun 18, 2022, 12:36 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ഖാസിം ഉടുമ്പുന്തല
 
ദുബൈ: (www.kvartha.com) യുഎഇയുടെ വായനാനുഭവം നവീന തലത്തിലേക്ക് ഉയർത്തുന്ന, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമായ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബൈ ജദഫ് പ്രദേശത്ത് ക്രീകിന് സമീപത്തായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചു.
                      
ഭൂമിയിലുണ്ടായ ആദ്യവാക്ക് ഇഖ്‌റഅ് (വായിക്കുക) എന്നായിരുന്നുവെന്നും, സമ്പദ് വ്യവസ്ഥയ്ക്ക് അറിവ് അനിവാര്യമാണെന്നും ഉദ്ഘാടന ചടങ്ങിൽ ശൈഖ് മുഹമ്മദ് പറഞ്ഞു. ഉദ്ഘാടന ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന്റെ എജ്യുകേഷൻ ആൻഡ് നോളജ് വിഭാഗത്തിന്റെ ഭാഗമായാണ് ലൈബ്രറി ആരംഭിച്ചത്. വിജ്ഞാനത്തിന്റെ വിളക്കുമാടം എന്നാണ് ഈ ലൈബ്രറി അറിയപ്പെടുക.
                    
ലക്ഷത്തിലേറെ ഗവേഷണപ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ ഉപ ലൈബ്രറികളും ഒരേസമയം 1000 സന്ദർശകരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. 100 കോടി ദിർഹം ചിലവിട്ട് ഏഴ് നിലകളാണുള്ളത്.
അറബ് ലോകത്തും പുറത്തും നിന്നുള്ള അപൂർവ അറബി ആനുകാലികങ്ങൾ എന്നിവയെല്ലാം ലൈബ്രറിയിൽ നിധിപോലെ സൂക്ഷിച്ചിരിക്കുന്നു. പ്രിന്റ് ചെയ്ത പുസ്തകങ്ങൾക്കു പുറമെ, വിശാലമായ ഇ-ബുകുകളിലേക്കും മറ്റു ഡിജിറ്റൽ മീഡിയകളിലേക്കും ലൈബ്രറി വായനക്കാർക്കായി വാതായനങ്ങൾ തുറന്നിടുന്നു.
 
നൂതന സാങ്കേതിക വിദ്യയും ആർട് ഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്ന മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ സൗകര്യങ്ങളിൽ ഓടോമാറ്റഡ് സ്റ്റോറേജ്, ഇലക്ട്രോണിക് ബുക് റീട്രവൽ സിസ്റ്റം, വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകൾ, സെൽഫ് സർവീസ് കിയോസ്കുകൾ, ബുക് ഡിജിറ്റെസേഷൻ ലബോറടറി, സന്ദർശകരുടെ അന്വേഷണങ്ങളാട് പ്രതികരിക്കാൻ സ്മാർട് റോബോടുകൾ തുടങ്ങിയവ ഉൾപെടുന്നു.
 
സമൂഹത്തിന്റെ വികസനത്തിൽ വായനയുടെയും സംസ്‌കാരത്തിന്റെയും പങ്ക് മനസിലാക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തുന്നതിനും വ്യത്യസ്ത താൽപര്യങ്ങളുള്ള ആളുകളെ വിശിഷ്യ, യുവ തലമുറയെ അച്ചടിച്ച ഡിജിറ്റൽ പുസ്തകങ്ങളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹായിക്കുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. വ്യാഴം മുതൽ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു. 
 
  < !- START disable copy paste -->

  Keywords:  Latest-News, World, UAE, Top-Headlines, Gulf, Dubai, Book, Country, Inauguration, United Arab Emirates, Arabic, Mohammed Bin Rashid, Mohammed Bin Rashid Library, Reported By Qasim Mohammed Udumbuntha, About newly opened Mohammed Bin Rashid Library. 
 < !- START disable copy paste -->
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.