Electrocuted | രാവിലെ നടക്കാനിറങ്ങിയ 74 കാരി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോകേറ്റ് മരിച്ചു

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) രാവിലെ നടക്കാനിറങ്ങിയ വയോധിക പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോകേറ്റ് മരിച്ചു. ഏനാത്ത് റഹ് മാന്‍ മന്‍സിലില്‍ ഫാത്വിമ (74) ആണ് മരിച്ചത്. വെളുപ്പിന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
   
Electrocuted | രാവിലെ നടക്കാനിറങ്ങിയ 74 കാരി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോകേറ്റ് മരിച്ചു

വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ഷോകേറ്റുവീണ ഫാത്വിമയെ രക്ഷിക്കാന്‍ കൂടെ നടക്കാനിറങ്ങിയ മകനുള്‍പെടെ ശ്രമിച്ചെങ്കിലും ലൈനില്‍ വൈദ്യുതി ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
Aster_MIMS

അപകട സമയത്ത് മകനും കൊച്ചുമകനും കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

Keywords:  74-year-old electrocuted, News, Kerala, Top-Headlines, Electrocuted, Death, Accident, Friday, Electric Line, Rain, Son, Grand son, Pathanamthitta, Early morning.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia