Follow KVARTHA on Google news Follow Us!
ad

Stabbed to death | 'ഭാര്യയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം'; പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതിയുടെ അമ്മയെ 'കുത്തിക്കൊന്നു', ഭര്‍ത്താവിന് ഗുരുതരം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Killed,Police Station,Injured,hospital,Kerala,
കൊച്ചി: (www.kvartha.com) കൊച്ചി പള്ളുരുത്തിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് (61) കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനാണ് പരിക്കേറ്റത്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതികളെ ആക്രമിച്ചത്. ഇയാള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

61-year-old stabbed to death in Palluruthy; Her husband was also injured in the attack, Kochi, News, Killed, Police Station, Injured, Hospital, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും തുടര്‍ന്നുള്ള കൊലപാതകത്തിലും കലാശിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ ജയന്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധര്‍മന്‍ എറണാകുളം ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയന്‍ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലിലേക്ക് മടങ്ങിയത്.

Keywords: 61-year-old stabbed to death in Palluruthy; Her husband was also injured in the attack, Kochi, News, Killed, Police Station, Injured, Hospital, Kerala.

Post a Comment