വാഷിങ്ടന്‍: (www.kvartha.com) ടെക്‌സസിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് അമേരികയില്‍ വീണ്ടും വെടിവയ്പ്. ഒക്ലഹോമയിലെ ടള്‍സയില്‍ സെന്റ് ഫ്രാന്‍സിസ് ആശുപത്രി ക്യാംപസിലാണ് വെടിവയ്പ് ഉണ്ടായത്. നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
അക്രമി സ്വയം വെടിയുതിര്‍ത്തതാണോ അതോ പൊലീസ് വധിച്ചതാണോ എന്ന് വ്യക്തമല്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ക്യാംപസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതിന് പിന്നാലെ തന്നെ അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും ടള്‍സ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ യുവാല്‍ഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്‌കൂളില്‍ ഉണ്ടായ വെടിവയ്പില്‍ 2, 3, 4 ക്ലാസുകളില്‍ പഠിക്കുന്ന 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഏഴ് മുതല്‍ 10 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍.
ഈ സ്‌കൂളിലെ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസ് (18) ആണ് വെടി ഉതിര്‍ത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: News,World,international,Washington,Top-Headlines,attack,Crime, Killed,Police,Shoot, 4 dead, including gunman, in hospital campus shooting in US' OklahomaFour killed in hospital campus shooting in US' Oklahoma
— ANI Digital (@ani_digital) June 2, 2022
Read @ANI Story | https://t.co/CA8C5Amz4e#USA #OklahomaCity #hospitalcampus #shooting pic.twitter.com/8xcVcsfPV4