പിന്നീട് രക്ഷപ്പെട്ട് പെണ്‍കുട്ടി വീട്ടിലെത്തി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂബിലി ഹില്‍സ് പൊലീസ് പീഡനത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇന്‍സ്‌പെക്ടര്‍ എസ് രാജശേഖര്‍ റെഡ്ഡി പറഞ്ഞു.
ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം പബില്‍ പോയിരുന്നു. തന്റെ മകള്‍ ഇപ്പോഴും ഞെട്ടലിലാണെന്നും കാര്യങ്ങള്‍ വ്യക്തമായി വിവരിക്കാന്‍ കഴിയുന്നില്ലെന്നും പിതാവ് ചൊവ്വാഴ്ച പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. എങ്ങനെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പാര്‍ടിയില്‍ പ്രവേശിപ്പിക്കാന്‍ പബ് മാനജ്മെന്റ് അനുവദിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: News, National, Top-Headlines, Hyderabad, Telangana, Assault, Molestation, Police, FIR, Complaint, 17-year-old girl assaulted in Mercedes after pub party.
< !- START disable copy paste -->< !- START disable copy paste -->