SWISS-TOWER 24/07/2023

13-Year-old boy steals Rs 20 lakh gold | '13കാരന്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; കൊള്ളമുതലുകള്‍ സുഹൃത്തുക്കളുമായി പങ്കിട്ടു'; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മധുര: (www.kvartha.com) 13കാരന്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളെന്ന് പൊലീസ്. നാഗമലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ലക്ഷം രൂപ വിലമതിക്കുന്ന 53 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചതെന്നാണ് കണ്ടെത്തല്‍.

Aster mims 04/11/2022
13-Year-old boy steals Rs 20 lakh gold | '13കാരന്‍ വീട്ടില്‍ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; കൊള്ളമുതലുകള്‍ സുഹൃത്തുക്കളുമായി പങ്കിട്ടു'; പിന്നീട് സംഭവിച്ചത്



സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. 13 കാരന്റെ സുഹൃത്തുക്കളായ 13ഉം 17ഉം വയസ്സുള്ള മറ്റ് രണ്ടുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കുട്ടിയുടെ പിതാവ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം രാജസ്താനില്‍ കഴിയുന്ന 13കാരന്റെ സഹോദരിയുടേതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

13 വയസ്സുകാരന്‍ തന്റെ സുഹൃത്തും സഹപാഠിയുമായ കേസിലെ മറ്റൊരു പ്രതിയായ 13കാരനോട് തന്റെ വീട്ടിലെ സ്വര്‍ണത്തെ കുറിച്ച് പറയുകയുണ്ടായി. അവന്‍ ഇക്കാര്യം അയല്‍വാസിയായ 17 കാരനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയോട് വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച് കൊണ്ടുവരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളായതിനാല്‍ സ്വര്‍ണം എടുത്ത 13കാരനും സഹപാഠിക്കും സ്വര്‍ണത്തിന്റെ മൂല്യം അറിയില്ലായിരുന്നു.

17കാരനാണ് ആഭരണങ്ങള്‍ വിറ്റത്. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് ഒരു പുതിയ ബൈക് വാങ്ങി, പലതവണ ടൂറുകള്‍ പോയി. കൂട്ടുപ്രതികളായ മറ്റ് രണ്ടുപേര്‍ക്ക് ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി. കൂടാതെ ഇടയ്ക്കിടെ ആയിരക്കണക്കിന് രൂപയും കൊടുത്തു.

ഇതിനിടെ 13കാരന്റെ കൈയില്‍ പുതിയ മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തു. ഓണ്‍ലൈന്‍ ഗെയിം കളിച്ച് നേടിയ പണം ഉപയോഗിച്ച് വാങ്ങിയതാണെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്.

ഒരേസമയം വീട്ടില്‍ നിന്നും ഒന്നോ രണ്ടോ ആഭരണങ്ങള്‍ മാത്രമാണ് കുട്ടി മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മിതിച്ചിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങളൊന്നും ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.

Keywords: 13-year-old boy steals Rs 20 lakh gold from home, shares booty with friends, Chennai, News, Robbery, Gold, Complaint, Police, Case, Student, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia