തിരുവനന്തപുരം: (www.kvartha.com) ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍കാരിനോട് കെജിഎംസിടിഎ. മേയ് 25 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോഴിക്കോട് മെഡികല്‍ കോളജിലെ വനിത ഡോക്ടറെയാണ് വഴിയില്‍ വച്ച് മര്‍ദിച്ചത്. സംഭവത്തില്‍ മെഡികല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു.
അക്രമിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഉടനെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംസിടിഎ സംസ്ഥാനനേതൃത്വം സര്‍കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം ഉള്ള നാട്ടില്‍ നിയമനടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നത് ഇനിയും അംഗീകരക്കാനാകില്ല.
നിയമത്തിലുള്ള പോലെ കേരളത്തിലെ ഡോക്ടര്‍മാരുടേയും, ആശുപത്രികളുടേയും സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍കാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മല്‍ ഭാസ്‌കറും, സെക്രടറി ഡോ. അരവിന്ദ് സി എസും ആവശ്യപ്പെട്ടു.
Keywords: Woman doctor attacked : Doctors' Association urges govt to arrest culprits, Thiruvananthapuram, News, Attack, Doctor, Protection, Kerala.