Viral Video | ബാഗ് കൊള്ളയടിക്കാനെത്തിയ കള്ളന്മാരുടെ ശ്രമം കൗശലത്തോടെ തകർത്ത് യുവതി; വീഡിയോ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com) രണ്ട് പേർ ബൈകിൽ വന്ന് ബാഗ് തട്ടിയെടുത്ത് കടന്നുകളയുന്ന നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഒരു യുവതി കൗശലത്തോടെ കവർചക്കാരുടെ ഇത്തരമൊരു ശ്രമം പരാജയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 'figen' എന്ന ഐഡി പങ്കിട്ട വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
            
Viral Video | ബാഗ് കൊള്ളയടിക്കാനെത്തിയ കള്ളന്മാരുടെ ശ്രമം കൗശലത്തോടെ തകർത്ത് യുവതി; വീഡിയോ വൈറൽ

രണ്ട് ബൈക് യാത്രക്കാർ ഒരു സ്ത്രീയുടെ ബാഗ് തട്ടിയെടുക്കാൻ വരുന്നത് വീഡിയോയിൽ കാണാം. കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് പുരുഷന്മാർ തന്റെ നേരെ വരുന്നതെന്ന് യുവതി മനസിലാക്കി. ഉടൻ തന്നെ യുവതി തന്റെ ബാഗ് അടുത്തുള്ള കെട്ടിടത്തിന്റെ മട്ടുപ്പാവിലേക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട് മോഷ്ടാക്കൾ കുതറി ബൈകുമെടുത്ത് രക്ഷപ്പെട്ടു. സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട ഈ വീഡിയോ ഇതുവരെ 3.6 ലക്ഷം പേർ കണ്ടു.
ബാഗിൽ പണവും ആഭരണങ്ങളും ഉണ്ടായിരുന്നതിനാൽ യുവതി തന്റെ സാധനങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നുവെന്നാണ് റിപോർട്. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ആളുകൾ അവരുടെ സാധനങ്ങൾ സംരക്ഷിക്കാൻ ഇതുപോലെ എന്തെങ്കിലും ചെയ്യേണ്ടിവരുന്ന ഒരുതരം ലോകത്താണ് നമ്മൾ ജീവിക്കുന്നത്', ഒരു ഉപയോക്താവ് എഴുതി. അതേസമയം ആ സ്ത്രീയുടെ ധീരതയെയും മനസാന്നിധ്യത്തെയും ധാരാളം ഉപയോക്താക്കൾ പുകഴ്ത്തുന്നു.

Keywords:  News, National, Top-Headlines, Woman, Video, Viral, Bank, Robbery, Woman about to be robbed does this trick and makes thieves look stupid - Watch.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia