Follow KVARTHA on Google news Follow Us!
ad

Train Coaches | ട്രെയിൻ യാത്രക്കാർ അറിയാൻ: ഇന്‍ഡ്യന്‍ റെയില്‍വേ കോചുകള്‍ക്ക് നീല, ചുവപ്പ്, പച്ച നിറങ്ങള്‍ നല്‍കിയതിന് പിന്നിലൊരു രഹസ്യമുണ്ട്; അറിയാം

Why Indian Railways Has Blue, Red And Green Coaches, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ റെയില്‍വേ കോചുകള്‍ക്ക് നീല, ചുവപ്പ്, പച്ച നിറങ്ങള്‍ നല്‍കിയതിന് പിന്നിലൊരു രഹസ്യമുണ്ട്. രാജ്യത്തെ റെയില്‍വേ ശൃംഖല ഏഷ്യയിലെ രണ്ടാമത്തെയും ലോകത്തിലെ നാലാമത്തെയുമാണ്. ട്രെയിന്‍ കോചുകള്‍ പല നിറങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നും അവയുടെ അർഥമെന്താണെന്നും അറിയാം.
         
News, National, Top-Headlines, New Delhi, Indian Railway, Railway, Train, Passengers, Country, Why Indian Railways Has Blue, Red And Green Coaches.

മണിക്കൂറില്‍ 70 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയുള്ള ഐസിഎഫ് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് കോചുകളാണെന്ന് സൂചിപ്പിക്കുന്ന ഭൂരിഭാഗവും നീല നിറമായിരിക്കും. ഈ വണ്ടികള്‍ മെയില്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ സൂപര്‍ഫാസ്റ്റ് ട്രെയിനുകളാണ്. ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഇവ എയര്‍ ബ്രേകുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നുത്.

ചുവന്ന കോചുകള്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് എന്നാണ് അറിയപ്പെടുന്നത്. 2000-ല്‍ ജര്‍മനിയില്‍ നിന്നാണ് ഇവ എത്തിച്ചത്. ഇപ്പോള്‍ പഞ്ചാബിലെ കപൂര്‍ത്തലയിലാണ് ഇവ നിര്‍മിക്കുന്നത്. അലൂമിനിയം കൊണ്ടാണ് ഈ കോചുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഡിസ്‌ക് ബ്രേകുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവായതിനാല്‍ ഈ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാകും. രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ വേഗത്തില്‍ ഓടുന്നതിനായി ചുവന്ന കോചുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പച്ച കോചുകളാണ് ഗരീബ് രഥില്‍ ഉപയോഗിക്കുന്നത്. മീറ്റര്‍ ഗേജ് ട്രെയിനില്‍ ബ്രൗണ്‍ നിറത്തിലുള്ള നിരവധി വണ്ടികളുണ്ട്. നേരോ-ഗേജ് ട്രെയിനുകളാകട്ടെ, ഇളം നിറത്തിലുള്ള വണ്ടികളാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ നാരോ ഗേജ് ട്രെയിനുകളും നിലവില്‍ സര്‍വീസ് നടത്തുന്നില്ല.

നിറത്തിന് പുറമെ വിവിധ നിറങ്ങളിലുള്ള വരകളും ഐസിഎഫ് കോചുകളിലുണ്ട്. ഈ വരകള്‍ ഒരു നിര്‍ണായക പ്രവര്‍ത്തനം നിര്‍വാഹിക്കുന്നു. ചില കോചുകള്‍ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ അവസാന വിന്‍ഡോയ്ക്ക് മുകളില്‍ വിവിധ നിറങ്ങള്‍ വരച്ചിട്ടുണ്ട്. നീല റെയില്‍വേ കോചുകളില്‍ വെളുത്ത വരകളുണ്ട്, ഉദാഹരണത്തിന്, ഒരു പ്രത്യേക ട്രെയിനിന്റെ റിസര്‍വ് ചെയ്യാത്ത രണ്ടാം ക്ലാസ് കോചുകള്‍ തിരിച്ചറിയാനാണിത്.

കൂടാതെ, പച്ച വരകളുള്ള ചാരനിറത്തിലുള്ള കോചുകള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ഇതിനു വിപരീതമായി, ചാരനിറത്തിലുള്ള കോചുകളിലെ ചുവന്ന വരകള്‍ ഇഎംയു/മെമു (EMU/MEMU ) ട്രെയിനുകളിലെ ഫസ്റ്റ്-ക്ലാസ് ക്യാബിനുകളെ സൂചിപ്പിക്കുന്നു. മുംബൈ ലോകല്‍ ട്രെയിനുകള്‍ക്കായി പശ്ചിമ റെയില്‍വേ ഈ രണ്ട് കാര്യങ്ങളും പിന്തുടരുന്നു.

Keywords: News, National, Top-Headlines, New Delhi, Indian Railway, Railway, Train, Passengers, Country, Why Indian Railways Has Blue, Red And Green Coaches.
< !- START disable copy paste -->

Post a Comment