Car Accident | ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

 


മരട്: (www.kvartha.com) ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. നിരവത്ത് റോഡില്‍ നിന്നും ജനപള്ളി ഭാഗത്തേക്ക് പോകുന്ന വഴിയില്‍ അയിനി തോട്ടിലാണ് കാര്‍ മറിഞ്ഞത്.

Car Accident | ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്. കാറില്‍ മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണ്. തോട്ടില്‍ വെള്ളം കുറവായതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

Keywords: While learning to drive, car overturned into ditch, Kochi, News, Accident, Women, Natives, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia