പട്ന: (www.kvartha.com) സ്ത്രീധന സമ്പ്രദായത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് സ്ത്രീധനം ആവശ്യപ്പെടുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ല, ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ വിവാഹം കഴിച്ചാല്‍ പ്രസവത്തിന് എന്ത് സംഭവിക്കും' അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച പട്‌നയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'നമ്മുടെ കാലത്ത് കോളജുകളില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. അത് എത്ര മോശമായിരുന്നെന്ന് തോന്നി. ഇന്ന് മെഡികല്‍, എന്‍ജിനീയറിംഗ് എന്നിങ്ങനെ എല്ലാ മേഖലയിലും പെണ്‍കുട്ടികള്‍ ഉണ്ട്. ഒരുപാട് സംരംഭങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുന്നു. സ്ത്രീധന സമ്പ്രദായത്തിനും ശൈശവ വിവാഹത്തിനുമെതിരെ ഞങ്ങള്‍ ഒരു കാംപയിന്‍ ആരംഭിച്ചു.
'പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സ്ത്രീധനം ആവശ്യപ്പെടുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ല, നിങ്ങള്‍ വിവാഹം കഴിച്ചാല്‍ കുട്ടികള്‍ മാത്രമേ ജനിക്കൂ, ഒരു പുരുഷന്‍ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പ്രസവത്തിന്റെ അവസ്ഥയെന്താണ്?, സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.