തനിച്ച് നടന്നു പോവുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ കാണാം. നായ്ക്കള്‍ കൂട്ടത്തോടെ കുട്ടിയെ കടിച്ചുകീറുന്ന ദൃശ്യങ്ങള്‍ ഭയാനകമാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തൊട്ടടുത്ത് പാര്‍ക് ചെയ്തിരിക്കുന്ന കാറിന്റെ പിന്നില്‍ കുട്ടി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും തെരുവു നായ്ക്കള്‍ കുട്ടിയെ വിടാതെ പിന്തുടര്‍ന്ന് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
അവസാനം നിലത്തിട്ട് കുട്ടിയെ കടിച്ചുകീറുന്നത് കണ്ട വഴിയാത്രക്കാര്‍ നായ്ക്കളെ ഓടിച്ചുമാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സംഭവസ്ഥലത്തുനിന്നും കൂട്ടിക്കൊണ്ടുവരുന്നതും ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജയ്പൂരില്‍ അടുത്തിടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
Keywords: WATCH: Pack of stray dogs maul child in Jaipur; video goes viral, Jaipur, Rajasthan, Dog, Attack, Injured, Video, Child, Hospital, Treatment, National, News.JAIPUR DOG ATTACK
— Mirror Now (@MirrorNow) May 27, 2022
In a video that has gone #viral, a group of dogs are seen mauling a child in #Jaipur. The dogs are seen surrounding the child & attacking him as he tries to run away. Watch. pic.twitter.com/RjSZt1bHra