Viral video | വിവാഹ ചടങ്ങുകള്‍ക്കിടെ വധു വളകള്‍ വലിച്ചെറിഞ്ഞു; വരന്‍ മണ്ഡപത്തില്‍ ബോധംകെട്ട് വീണു! വീഡിയോ വൈറല്‍
May 22, 2022, 16:25 IST
ADVERTISEMENT
ബാലസോര്‍: (www.kvartha.com) വിവാഹ ചടങ്ങുകള്‍ക്കിടെ വധു വളകള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വരന്‍ മണ്ഡപത്തില്‍ ബോധംകെട്ട് വീണു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബലിയപാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെമു ഗ്രാമത്തില്‍ മെയ് 13നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് നാടകീയമായ രംഗങ്ങളുടെ വീഡിയോ വൈറലായത്.
ദേവ്കുമാര്‍ ഗ്രാമവാസിയായ വരന്‍ വിവാഹത്തിനായി റെമു ഗ്രാമത്തിലെത്തുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. വിവാഹ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, മണ്ഡപത്തില്‍ വെച്ച് വധു കൈകളില്‍ നിന്ന് വളകള്‍ വലിച്ചെറിയുന്നത് കാണാം. ഇതോടെ അസ്വസ്ഥനായ വരന്‍ ബോധംകെട്ട് വീഴുകയായിരുന്നു.
വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും യുവതിയെ എതിര്‍ത്തെങ്കിലും, തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം തീരുമാനിച്ചതെന്ന് വധു പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വധുവിനെ മാതാപിതാക്കള്‍ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വരന്‍ അടുത്ത ദിവസം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നാണ് റിപോര്‍ട്.

Keywords: News, Top-Headlines, Viral, Odisha, National, Video, Bride, Marriage, Police, Wedding, Viral video: Odisha groom faints at mandap as bride removes bangles during wedding rituals.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.