Follow KVARTHA on Google news Follow Us!
ad

Uniform Civil Code | ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തയാറെടുപ്പ് തുടങ്ങി; സര്‍കാര്‍ ഡ്രാഫ്റ്റിംഗ് കമിറ്റി രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, News,Politics,Religion,Supreme Court of India,Marriage,National,
ഹരിദ്വാര്‍: (www.kvartha.com) ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുന്നു. പുഷ്‌കര്‍ ധാമി സര്‍കാര്‍ ഇതിനായി ഒരു ഡ്രാഫ്റ്റിംഗ് കമിറ്റി രൂപീകരിച്ചു. അഞ്ച് പേരാണ് ഈ സമിതിയിലുള്ളത്. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ എടുത്തിരുന്നു.

Uttarakhand forms panel to implement Uniform Civil Code, News, Politics, Religion, Supreme Court of India, Marriage, National

വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ അധ്യക്ഷതയില്‍ സര്‍കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. മുന്‍ ചീഫ് സെക്രടറി ശത്രുഘ്നന്‍ സിംഗ്, വിരമിച്ച ഹൈകോടതി ജഡ്ജി പ്രമോദ് കോഹ്ലി, മനു ഗൗര്‍, ഡൂണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ ദംഗ്വാള്‍ എന്നിവരെയും സമിതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സമിതി നിയമത്തിന്റെ കരട് തയാറാക്കി സര്‍കാരിന് സമര്‍പിക്കും. അത് എത്രയും വേഗം നടപ്പാക്കും.

എന്താണ് ഏകീകൃത സിവില്‍ കോഡ് എന്നറിയേണ്ടേ?


നിയമത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണ്. ജാതിയും മതവും നോക്കാതെ, ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ചാവകാശം, സ്വത്ത് വിഭജനം, അനന്തരാവകാശം എല്ലാറ്റിനുമുപരിയായി, ലിംഗസമത്വമാണ് ഏകീകൃത സിവില്‍ കോഡിന്റെ ഏറ്റവും വലിയ പ്രത്യേകത.

മതമോ ജാതിയോ നോക്കാതെ രാജ്യത്തെ ഓരോ പൗരനും ഒരു പൊതു നിയമം ഉണ്ടായിരിക്കണം എന്നാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനത്ത് വിവാഹം, വിവാഹമോചനം, സ്വത്ത് വിഭജനം എന്നിവ എല്ലാ മതസ്ഥര്‍ക്കും ഒരേ നിയമം ബാധകമായിരിക്കും.

നിലവില്‍ വിവിധ മതസ്ഥര്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഉദാഹരണത്തിന്, ഹിന്ദുക്കള്‍ക്കായി ഹിന്ദു വ്യക്തിനിയമം ഉണ്ട്. അതുപോലെ മുസ്ലിങ്ങള്‍ക്ക് മുസ്ലിം വ്യക്തിനിയമമുണ്ട്. ക്രിസ്ത്യാനികള്‍ക്കും വ്യക്തി നിയമമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതോടെ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമം വരും.

സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തിലുള്ള അവകാശം, ദത്തെടുക്കല്‍ പോലുള്ള കേസുകള്‍ എന്നിവയ്ക്കും നിയമം ബാധകമാകും. നിലവില്‍ ഇതിനൊക്കെ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ വ്യത്യസ്ത നിയമങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കുട്ടികളെ ദത്തെടുക്കുന്നത് ചില സമുദായങ്ങള്‍ നിരോധിച്ചിരിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ വിഹിതം നല്‍കരുതെന്നും നിയമമുണ്ട്.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സിവില്‍ കോഡിന്റെ ആവശ്യം ഉയരുന്നുണ്ട്. ബിജെപി സര്‍കാര്‍ ഇതേ കുറിച്ച് പറയുമ്പോള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ആയുധമായാണ് പ്രതിപക്ഷ പാര്‍ടികള്‍ അതിനെ നേരിടുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയില്‍ യൂനിഫോം സിവില്‍ കോഡ് (UGC) വിഷയവും ഉള്‍പ്പെടുത്തിയിരുന്നു.

ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് നിരന്തരമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വോട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ബിജെപിയുടെ പുതിയ നീക്കമെന്നാണ് പല സംഘടനകളും ഇതിനെ വിശേഷിപ്പിക്കുന്നത്. ഹിന്ദുക്കളെ ധ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉയര്‍ത്തിയ വിഷയമായാണ് പ്രതിപക്ഷം ഇതിനെ കണക്കാക്കുന്നത്.

വിവിധ മതങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ ജുഡിഷ്യറിക്ക് ഭാരമുണ്ടാക്കുന്നു. യൂനിഫോം സിവില്‍ കോഡ് വരുന്നതോടെ വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഉടന്‍ തീര്‍പ്പാക്കും. ഇത് മുസ്ലിം സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് അവകാശവാദം. എല്ലാവര്‍ക്കും ഒരു നിയമം എന്നുണ്ടെങ്കില്‍ ഐക്യം പ്രോത്സാഹിപ്പിക്കപ്പെടും.

ഇന്‍ഡ്യ ഒരു മതേതര രാജ്യമാണ്. യൂനിഫോം സിവില്‍ കോഡ് വഴി, മതം നോക്കാതെ എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കേണ്ടത് ആവശ്യമാണ്. ഓരോ ഇന്‍ഡ്യക്കാരനും ഒരു പൊതു നിയമം നടപ്പാക്കുന്നതോടെ രാഷ്ട്രീയത്തിലും മാറ്റമുണ്ടാകും. യു സി സി നടപ്പാക്കുന്നതോടെ ജനങ്ങളുടെ മതവിശ്വാസം പിന്തുടരാനുള്ള അവകാശം ഇല്ലാതാകില്ല. അത് നടപ്പാക്കണോ വേണ്ടയോ എന്നത് പൂര്‍ണമായും സര്‍കാരിന്റെ ഉത്തരവാദിത്തമാണ്. ഉത്തരാഖണ്ഡില്‍ ഇത് നടപ്പാക്കുന്നതോടെ എല്ലാ മതസ്ഥരെയും പൊതുനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

Keywords: Uttarakhand forms panel to implement Uniform Civil Code, News, Politics, Religion, Supreme Court of India, Marriage, National.

Post a Comment