എന്താണ് എൻഎച്ഇക്യൂഎഫ് (NHEQF)?
ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് യുജിസി. ഇത് അടുത്തിടെ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും യോഗ്യതയ്ക്കായി എൻട്രൻസ് ടെസ്റ്റ് (CUET) നടപ്പിലാക്കുന്നത് പോലുള്ള പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുജിസി മറ്റൊരു വലിയ തീരുമാനമെടുത്തിരിക്കുന്നത്.
ഇൻഡ്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഇപ്പോൾ ക്രെഡിറ്റ് സ്‌കോർ സംവിധാനമുണ്ട്. ഈ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ പഠനം പൂർത്തിയായത് സംബന്ധിച്ച് വിലയിരുത്തുന്നത്. എൻഎച്ഇക്യൂഎഫ് ആണ് ക്രെഡിറ്റ് നിശ്ചയിക്കുന്നത്. ഓരോ കോഴ്‌സ് പൂർത്തിയാക്കിയും അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത് ഈ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിലാണ്.
നിലവിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഞ്ച് തലങ്ങളാണുള്ളത്. ലെവൽ 5 (സർടിഫികറ്റ്), ലെവൽ 6 (ഡിപ്ലോമ), ലെവൽ 7 (ബിരുദം), ലെവൽ 8 (അണ്ടർ ഗ്രാജുവേറ്റ് റിസർച് അല്ലെങ്കിൽ പിജിക്കൊപ്പം), ലെവൽ 9 (മാസ്റ്റേഴ്സ് ഡിഗ്രി), ലെവൽ 10 (പിഎച്ഡി). NHEQF ന്റെ യോഗ്യത അഞ്ച് മുതൽ 10 വരെയുള്ള സ്‌കോറിൽ അളക്കുന്നു.
ഈ സൗകര്യം ലഭിക്കും
വിദ്യാർത്ഥികൾക്ക് പുതിയ ചട്ടക്കൂട് പ്രയോജനപ്പെടും. സ്കൂളുകളുടെ മാതൃകയിൽ എല്ലാ വർഷവും ഉന്നത വിദ്യാഭ്യാസവും ഇനി വിലയിരുത്തും. ഇതിൽ വൈദഗ്ധ്യം, വിജ്ഞാന പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. വിദ്യാർത്ഥികളുടെ പഠന ശേഷി പരിശോധിക്കുകയാണ് ലക്ഷ്യം. തൊഴിലവസരങ്ങളും ഒരുക്കും.
ഡ്യൂവൽ ഡിഗ്രി, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ ചെയ്യുന്നതിലും പ്രശ്നമില്ലെന്ന് പ്രൊഫ. ജഗദീഷ് പറഞ്ഞു. 2022-23 ലെ അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികൾക്ക് പഠനം പാതിവഴിയിൽ നിർത്തി ഇഷ്ടാനുസരണം കോഴ്സുകൾ മാറ്റാനും കഴിയും. കൂടാതെ, വിദ്യാർഥികൾക്ക് പഠനം നിർത്തിയ കോഴ്സ് ഏഴ് വർഷത്തിനുള്ളിൽ വീണ്ടും ചെയ്യാൻ കഴിയും.
പുതിയ യോഗ്യതാ ചട്ടക്കൂട് (പ്രോഗ്രാം / ആദ്യം / പുതിയ ലെവൽ)
യുജി ഒന്നാം വർഷ അല്ലെങ്കിൽ സർടിഫികറ്റ് കോഴ്സ് - അഞ്ച് - 4.5
യുജി രണ്ടാം വർഷ അല്ലെങ്കിൽ ഡിപ്ലോമ കോഴ്സ് - ആറ് - അഞ്ച്
മൂന്നാം വർഷം അല്ലെങ്കിൽ ബാചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ വൊകേഷണൽ ബിരുദം - ഏഴ് - 5.5
നാല് വർഷത്തെ ബിരുദ കോഴ്സ്, റിസർച് ഓണേഴ്സ്, പിജി ഡിപ്ലോമ - എട്ട് - ആറ്
രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം ഒമ്പത് - 6.5
ഡോക്ടറൽ ബിരുദം 10 - എട്ട്.