Uber's Plans | ചിലവ് കുറയ്ക്കാനും നിയമനങ്ങൾ മന്ദഗതിയിലാക്കാനും യൂബർ; ജീവനക്കാർക്ക് കത്തെഴുതി സിഇഒ; ലക്ഷ്യം കൂടുതൽ പണമൊഴുക്കില്ലാതെ ലാഭം കൈവരിക്കുന്നതിൽ; സാമ്പത്തിക മാന്ദ്യത്തിലോയെന്ന് സാമൂഹ്യ മാധ്യമങ്ങൾ
May 9, 2022, 20:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂബർ (Uber Technologies Inc) വിപണന, പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചിലവും നിയമനങ്ങളും കുറയ്ക്കുമെന്ന് സൂചന. ഫേസ്ബുക് ഉടമയായ മെറ്റാ പ്ലാറ്റ്ഫോംസ് തൊഴിലാളികളുടെ നിയമനം മന്ദഗതിയിലാക്കുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞതിന് പിന്നാലെയാണ് യൂബറും ചെലവ് നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്. നിക്ഷേപകരുടെ ആവശ്യ പ്രകാരമാണ് യൂബറിന്റെ തന്ത്രത്തിലെ മാറ്റമെന്ന് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ദാരാ ഖോസ്രോഷാഹിയുടെ കത്ത് ഉദ്ധരിച്ച് സിഎൻബിസി റിപോര്‍ട് ചെയ്തു.
'കാര്യക്ഷമമല്ലാത്ത മാര്‍കറ്റിംഗും പ്രോത്സാഹന ചെലവും പിന്‍വലിക്കും. നിയമനം പ്രത്യേകാവകാശമായി കണക്കാക്കും, എപ്പോള്‍, എവിടേക്കാണ് ആളുകളെ നിയമിക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും,' കത്തിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ശേഷം ഡ്രൈവര്‍മാരുടെ എണ്ണം കഴിഞ്ഞയാഴ്ച ഉയര്‍ന്ന നിലയിലാണെന്നും കാര്യമായ പ്രോത്സാഹന നിക്ഷേപങ്ങളില്ലാതെ ഇത് തുടരുമെന്ന് കംപനി പ്രതീക്ഷിക്കുന്നെന്നും യൂബര്‍ പറഞ്ഞു. തൊഴിലാളികള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കണമെന്ന് പറഞ്ഞ എതിരാളിയായ ലിഫ്റ്റ് കംപനിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് യൂബറിന്റെ നിലപാട്.
റിപോര്‍ട് അനുസരിച്ച്, പണമൊഴുക്കില്ലാതെ ലാഭം കൈവരിക്കുന്നതിലാണ് കംപനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യൂബറിന്റെ ഏറ്റവും പുതിയ വരുമാന റിപോര്‍ട് പ്രകാരം, ഈ വര്‍ഷം 'മികച്ച രീതിയില്‍ പണമൊഴുക്ക്' സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂബറിന്റെ ഭക്ഷണ വിതരണവും ചരക്ക് ബിസിനസും വേഗത്തില്‍ വളരേണ്ടതുണ്ടെന്ന് ഖോസ്രോഷാഹി തന്റെ കത്തില്‍ പറയുന്നു. റോയിടേഴ്സ് ഇതേ കുറിച്ച് ചോദിച്ചെങ്കിലും യൂബർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം യൂബറിന്റെ നടപടികൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി. കംപനി സാമ്പത്തിക മാന്ദ്യത്തിലായോ എന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചു. എന്നാൽ കച്ചവട താത്പര്യമെന്ന മറുവാദവുമുണ്ട്.

Keywords: News, National, Uber Technologies Inc, Top-Headlines, Workers, Social-Media, Technology, Facebook, Uber, Uber CEO Dara Khosrowshahi, Uber to cut costs, slow down hiring, CEO Dara Khosrowshahi tells staff: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.