Follow KVARTHA on Google news Follow Us!
ad

Monkeypox in UAE | യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തി; ജാഗ്രതയോടെ അധികൃതർ

UAE detects first case of monkeypox, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ:(www.kvartha.com) കുരങ്ങുപനിയുടെ ആദ്യ കേസ് യുഎഇയിൽ റിപോർട് ചെയ്തു. ദക്ഷിണാഫ്രികയിൽ നിന്നുള്ള 29 കാരനായ പ്രവാസിയിലാണ് വൈറസ് കണ്ടെത്തിയതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആവശ്യമായ ചികിത്സകൾ രോഗിക്ക് നൽകിവരികയാണെന്ന് അധികൃതർ പറഞ്ഞു.
          
News, World, Gulf, Top-Headlines, UAE, Dubai, Virus, Health, South Africa, Treatment, International, Monkey Pox, UAE detects first case of monkeypox.

രോഗി ആരൊക്കെയുമായി സമ്പർക്കത്തിലായിരുന്നു തുടങ്ങിയവ അന്വേഷിക്കുന്നത് ഉൾപെടെയുള്ള എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ റിപോർട് ചെയ്തതിനാൽ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന്റെ ഭാഗമായാണ് കേസ് കണ്ടെത്തിയത്.

ലോകമെമ്പാടുമുള്ള കുരങ്ങുപനി പടരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും അത് പ്രാദേശികമായി പടരാതിരിക്കാനുള്ള നടപടികളും മന്ത്രാലയം കൈകൊള്ളുന്നുണ്ട്. പ്രാദേശികമായി വൈറസ് പടരുന്നത് തടയാൻ സംശയാസ്പദമായ കേസുകൾ റിപോർട് ചെയ്യാൻ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, World, Gulf, Top-Headlines, UAE, Dubai, Virus, Health, South Africa, Treatment, International, Monkey Pox, UAE detects first case of monkeypox.
< !- START disable copy paste -->

Post a Comment