എട്ട് ദിവസം പൊലീസ് ലോകപിലും നാല് ദിവസം ജയിലിലും കഴിഞ്ഞ ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്. മുംബൈ ജോയിന്റ് പോലീസ് കമീഷണര്‍ വിശ്വാസ് നംഗ്രെപാടീലിന്റെ ഇടപെടലാണ് ഇവരെ മോചിപ്പിക്കാന്‍ ഇടയാക്കിയതെന്ന് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു.
മെയ് 10 ന് വൈകുന്നേരം 4.30 നും അഞ്ചിനും ഇടയില്‍ തന്റെ വസതിയില്‍ വെച്ച് രണ്ട് പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ഒരു യുവതി ആരോപിച്ചിരുന്നു. അതിലൊരാള്‍ സംഭവത്തിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മെയ് 15ന് ധാരാവി പൊലീസ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്.
അനില്‍ ബാര്‍ബര്‍ ഷോപില്‍ ജോലി ചെയ്യുകയാണ്. നീലേഷ് പ്രിന്റര്‍ കാട്രിഡ്ജുകള്‍ നന്നാക്കുന്നു. അവര്‍ മാതാപിതാക്കളോടൊപ്പം വിലെ പാര്‍ലെയിലാണ് താമസിക്കുന്നത്. കൂട്ടബലാത്സംഗം നടന്ന മെയ് 10ന് ഇരുവരും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിലെ പാര്‍ലെയില്‍ നിന്ന് ധാരാവിയില്‍ എത്തിയിരുന്നു. മെയ് 15 ന് ഉച്ചയ്ക്ക്, ഇവരെയും പിതാവ് ജുഗ്‌ദേവിനെയും പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോയി. മഫ്തിയില്‍ വന്ന പൊലീസുകാര്‍ ധാരാവി പൊലീസ് സ്റ്റേഷനിലേക്ക് തങ്ങളെ കൊണ്ടുവന്നത് എന്തിനാണെന്ന് അറിയിച്ചില്ലെന്ന് ഇരുവരും പറയുന്നു.
'പൊലീസ് സ്റ്റേഷനില്‍ വെച്ച് അനിലിനെ മുറിയിലേക്ക് കൊണ്ടുപോയി ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിച്ചു. സഹോദരന്റെ നിലവിളി കേട്ട് ഭയന്നുവിറച്ച് താന്‍ പുറത്ത് നിന്നു', നീലേഷ് പറഞ്ഞു. 'പൊലീസുകാര്‍ അവനെ ചീത്തവിളിക്കുന്നതും മര്‍ദിക്കുന്നതും ഞാന്‍ കേട്ടു. അവന്റെ നിലവിളി കേട്ട് ഞാന്‍ കരയാന്‍ തുടങ്ങി. പൊലീസ് സിസിടിവി ദൃശ്യം കാണിച്ച് എന്നോട് ആക്രോശിച്ചു. ഞാന്‍ ഭയന്നുപോയി, ഞാന്‍ അവിടെ എന്താണ് ചെയ്തതെന്ന് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അവരെന്നെ മര്‍ദിക്കാന്‍ തുടങ്ങി. കൂടുതല്‍ ആക്രമണം ഒഴിവാക്കാന്‍ ഞാന്‍ ബലാത്സംഗം ചെയ്തുവെന്നും എന്റെ സഹോദരന്‍ ഒരു വീഡിയോ ഷൂട് ചെയ്തുവെന്നും കുറ്റം സമ്മതിച്ചു' അനിൽ പറഞ്ഞു
'പൊലീസുകാര്‍ ഞങ്ങളെ നഗ്‌നരാക്കി തലയിലും ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും എണ്ണ തേച്ചു. ഞങ്ങള്‍ക്ക് പൊള്ളലേറ്റു, തലകറങ്ങി. അവര്‍ എന്നെ പലതവണ അടിച്ചു, എന്റെ ഇടത് ചെവി മരവിച്ചു. അവര്‍ എന്റെ സഹോദരനെ ഷണ്ഡനാക്കുമെന്ന് പറഞ്ഞു. ഞാനവരോട് പറഞ്ഞു, മരിച്ചാലും ഞാന്‍ കുറ്റം സമ്മതിക്കില്ല'. അവര്‍ എന്നെ ബെല്‍റ്റുകൊണ്ട് അടിക്കുമ്പോള്‍, ഞാന്‍ എന്റെ മാതാപിതാക്കളുടെയും ദൈവത്തിന്റെയും നാമങ്ങള്‍ ജപിച്ചു. അടുത്ത ദിവസം, ഞങ്ങളെ ബാന്ദ്ര കോടതിയിലേക്ക് കൊണ്ടുപോയി, എന്നെ കള്ളക്കേസില്‍ കുടുക്കുകയും ആക്രമിക്കുകയും ചെയ്തു' എന്ന് പറയാന്‍ ഞാന്‍ തയ്യാറായിരുന്നു, പക്ഷേ ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. എനിക്ക് ആറ് മൂത്ത സഹോദരിമാരുണ്ട്, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല'; നിലേഷ് ഓര്‍മിച്ചു.
മക്കളെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ പിതാവ് സാമൂഹിക പ്രവര്‍ത്തകയും കുടുംബ സുഹൃത്തും കൂടിയായ ധാരാവി നിവാസി കിരണ്‍ മാസെ കണ്ട് കാര്യം പറഞ്ഞു. ഞങ്ങളുടെ പ്രദേശത്തെ സിസിടിവി കാമറകളുടെ എല്ലാ ഡിവിആറുകളും പൊലീസ് എടുത്തുവെന്ന് കിരണ്‍ പറഞ്ഞു. അതിജീവിത താമസിക്കുന്ന ലെയ്‌നിലെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളുടെ സിസിടിവി ദൃശ്യങ്ങള്‍ എനിക്ക് ലഭിച്ചു. രണ്ടു സഹോദരന്മാരും 5.49 ന് ലെയിനില്‍ പ്രവേശിച്ച് 5.53 ന് പുറത്തിറങ്ങിയതായി അതില്‍ കാണിക്കുന്നു.
മേയ് 16ന് എന്നോടൊപ്പം പൊലീസ് സ്റ്റേഷനില്‍ വരാന്‍ കൗണ്‍സിലര്‍ വസന്ത് നകാസെയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ധാരാവി പൊലീസ് സഹായിച്ചില്ല. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ആണ്‍കുട്ടികള്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ ഡിസിപിയുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു, എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു വീഡിയോ ബൈറ്റ് ആരോ എന്നെ കാണിച്ചു. അതിനാല്‍, മെയ് 18 ന് വിശ്വാസ് നംഗ്രെ-പാടീലിനെ സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
സമൂഹത്തിലെ നിരവധി സ്ത്രീകളോടൊപ്പം ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ട്. ഇരുവരും നിരപരാധികളാണെങ്കില്‍ ശിക്ഷിക്കപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അടുത്ത ദിവസം, അദ്ദേഹം ധാരാവി പൊലീസ് സ്റ്റേഷനിലെത്തി. അദ്ദേഹം കാരണമാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്,' കിരണ്‍ കൂട്ടിച്ചേര്‍ത്തു. പാടീലിന്റെ ഇടപെടലിനെ തുടര്‍ന്ന് സഹോദരങ്ങള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് ധാരാവി പോലീസ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചതോടെ ജാമ്യത്തിന് വഴിയൊരുക്കുകയായിരുന്നു.
Keywords: News, National, Top-Headlines, Arrested, Molestation, Brothers, Complaint, Police, Mumbai, Maharashtra, Jail, Two wrongly arrested: 'Cops stripped us dress and beat us, I said will die but not confess'.
< !- START disable copy paste -->