തിരുവനന്തപുരം: (www.kvartha.com) ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോടിലെ മീന്‍ പിടുത്തത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മീന്‍ പിടുത്തത്തൊഴിലാളികള്‍ക്കും ഈ തൊഴിലിനെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സൗജന്യറേഷന്‍ ലഭിക്കുക.
ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മുതല്‍ ജൂലായ് 31 അര്‍ധരാത്രി 12വരെയുള്ള 52 ദിവസമാണ് ട്രോളിങ് നിരോധനം. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കന്മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്‍ഡ്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാന ബോടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകാന്‍ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതാത് ജില്ലകളിലെ മീന്‍ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും. ഏകീകൃത കളര്‍കോഡിങ് നടത്താത്ത ബോടുകള്‍ ട്രോളിങ് നിരോധന കാലയളവില്‍ അടിയന്തരമായി കളര്‍കോഡിങ് നടത്തണം.