കൊച്ചി: (www.kvartha.com) ടൊവിനൊ തോമസിനെ നായകനാക്കി നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രന്‍ഡ്' ട്രെയിലര്‍ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ആശിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപി എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ബാനറില്‍ ആശിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ശൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ടൊവിനൊ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജൂണ്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ബാലതാരമായി വെള്ളിത്തിരയിലെത്തിയ വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത് 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകന്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍.
Keywords: News,Kerala,State,Kochi,Entertainment,Cinema,Social-Media,Top-Headlines, Tovino Thomas's Movie 'Dear Friend' Trailer Out