Follow KVARTHA on Google news Follow Us!
ad

5 Dead in Well | 2 ഗര്‍ഭിണികളടക്കം സഹോദരിമാരായ 3 സ്ത്രീകളും 2 കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍; വിവാഹം കഴിച്ചിരിക്കുന്നത് ഒരേ കുടുംബത്തിലുള്ള സഹോദരങ്ങള്‍; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതെന്ന് ആരോപണം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Jaipur,Rajasthan,Dead,Dead Body,Well,Police,Children,National,
ജയ്പൂര്‍: (www.kvartha.com) രണ്ട് ഗര്‍ഭിണികളടക്കം സഹോദരിമാരായ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ഡുഡു നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Three sisters and their kids found dead in well, family alleges dowry death, Jaipur, Rajasthan, Dead, Dead Body, Well, Police, Children, National.

കലു മീന (25), മംമ്ത മീന (23), കംലേഷ് മീന (20) എന്നിവരാണ് മരിച്ചത്. ഇതില്‍ മംമ്ത, കംലേഷ് എന്നിവര്‍ പൂര്‍ണ ഗര്‍ഭിണികളായിരുന്നു. മരിച്ച കുട്ടികള്‍ രണ്ടും കലു മീനയുടേതാണ്. ഒരാള്‍ക്ക് നാല് വയസ്സും മറ്റെയാള്‍ക്ക് 27 ദിവസവുമാണ് പ്രായം. മൂവരെയും ഒരേ കുടുംബത്തിലെ സഹോദരന്മാരാണ് വിവാഹം ചെയ്തിരുന്നത്.

അതുകൊണ്ടുതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 15 ദിവസം മുമ്പ് ഭര്‍തൃമാതാവിന്റെ മര്‍ദനത്തില്‍ കണ്ണിന് പരിക്കേറ്റ കലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി എ എസ് പി ദിനേശ് കുമാര്‍ ശര്‍മ പറഞ്ഞു.

Keywords: Three sisters and their kids found dead in well, family alleges dowry death, Jaipur, Rajasthan, Dead, Dead Body, Well, Police, Children, National.

Post a Comment