Dance Video | 'ഇതാണ് ഞങ്ങള്‍, ഓറന്‍ജിനും പര്‍പിളിനും ഇടയിലുള്ള പിങ്ക്'; ജോസ് ബട്‌ലറെയും ഭര്‍ത്താവ് യുസ്‌വേന്ദ്ര ചെഹലിനെയും നൃത്തച്ചുവടുകള്‍ അഭ്യസിപ്പിച്ച് പ്രമുഖ കൊറിയോഗ്രഫറായ ധനശ്രീ ചെഹല്‍; വൈറലായി ഡാന്‍സ് ക്ലാസ് വീഡിയോ
May 31, 2022, 15:52 IST
അഹ് മദാബാദ്: (www.kvartha.com) ഇന്‍ഗ്ലിഷ് താരം ജോസ് ബട്‌ലറെയും ഭര്‍ത്താവ് യുസ്‌വേന്ദ്ര ചെഹലിനെയും നൃത്തച്ചുവടുകള്‍ അഭ്യസിപ്പിച്ച് പ്രമുഖ കൊറിയോഗ്രഫറായ ധനശ്രീ ചെഹല്‍. ഡാന്‍സ് ക്ലാസിന്റെ വീഡിയോ ധനശ്രീ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നൃത്തവീഡിയോ വൈറലായിരിക്കുകയാണ്.
'ഇതാണ് ഞങ്ങള്‍, ഓറന്‍ജിനും പര്‍പിളിനും ഇടയിലുള്ള പിങ്ക്'- എന്നാണ് ധനശ്രീ വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചിരിക്കുന്നത്. റനേഴ്‌സ് അപുകളായി ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചതിനുശേഷം രാജസ്താന്‍ റോയല്‍സ് ടീം അംഗങ്ങളുടെ വിടവാങ്ങലിന് മുന്നോടിയായാണ് ഇരുവരെയും ധനശ്രീ നൃത്തച്ചുവടുകള്‍ അഭ്യസിപ്പിച്ചത്.
സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരത്തിനുള്ള പുരസ്‌കാരമായ ഓറന്‍ജ് ക്യാപ് സ്വന്തമാക്കിയത് ജോസ് ബട്‌ലറും ഏറ്റവും കൂടുതല്‍ വികറ്റ് വീഴ്ത്തിയ താരത്തിനുള്ള പുരസ്‌കാരമായ പര്‍പിള്‍ ക്യാപ് സ്വന്തമാക്കിയത് യുസ്‌വേന്ദ്ര ചെഹലുമായിരുന്നു.
അതേസമയം ടൂര്‍നമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനായെങ്കിലും ഐപിഎല്‍ കിരീടം നേടാനാകാതെ പോയതില്‍ നിരാശയുണ്ടെന്ന് ബട്‌ലര്‍ മത്സരശേഷം പ്രതികരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.