SWISS-TOWER 24/07/2023

This Is Not A Dog | യൂ ട്യൂബില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം നോക്കൂ; ഒറ്റനോട്ടത്തില്‍ നായയാണെന്നേ കരുതൂ; എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി; ഇത്തരമൊരു പരിവര്‍ത്തനത്തിനായി യുവാവ് ചെലവഴിച്ചത് 12 ലക്ഷം രൂപ

 


ടോക്യോ: (www.kvartha.com) മൃഗത്തെപ്പോലെ ആകാന്‍ കൊതിച്ച ഒരു ജപാന്‍കാരന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് ഇങ്ങനെ. ഒരു മനുഷ്യന്‍ എങ്ങനെ ഒരു മൃഗമായി രൂപാന്തരപ്പെടുന്നു എന്ന് അദ്ദേഹം യൂ ട്യൂബ് വീഡിയോയിലൂടെ പങ്കിട്ടു. 

 This Is Not A Dog | യൂ ട്യൂബില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം നോക്കൂ; ഒറ്റനോട്ടത്തില്‍ നായയാണെന്നേ കരുതൂ; എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി; ഇത്തരമൊരു പരിവര്‍ത്തനത്തിനായി യുവാവ് ചെലവഴിച്ചത് 12 ലക്ഷം രൂപ


അടുത്തിടെ അദ്ദേഹം ട്വിറ്ററില്‍ ചില ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരുന്നു. അത് കണ്ട് ആളുകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. കാരണം അത് ഒരു മനുഷ്യനാണെന്ന് പറയുകയേ ഇല്ല. ഒരു പട്ടിയാണെന്നേ പറയൂ. രൂപത്തിലും ഭാവത്തിലും തലയെടുപ്പിലും ആരും കൊതിക്കുന്ന ഒരു മനോഹരമായ പട്ടിയുടേതായിരുന്നു ആ ചിത്രങ്ങള്‍.

ഇത്തരമൊരു രൂപാന്തരം സംഭവിച്ചത് പണം ഒന്നുകൊണ്ടുമാത്രമാണ്, പിന്നെ ചില പ്രൊഫഷനല്‍ സഹായവും ഇതിനുപിന്നിലുണ്ട്.

YouTube-ല്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, ജാപനീസ് മനുഷ്യന്‍ തന്റെ പരിവര്‍ത്തന വീഡിയോ പങ്കിടുകയും തന്റെ മൃഗമാകാനുള്ള ആഗ്രഹത്തെ കുറിച്ച് പറയുകയും ചെയ്തു. 'നിങ്ങള്‍ എപ്പോഴെങ്കിലും ഒരു മൃഗമാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്! ഞാന്‍ എന്റെ സ്വപ്നം ഇതുപോലെ യാഥാര്‍ഥ്യമാക്കി,' എന്ന് വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം അടിക്കുറിപ്പ് നല്‍കി.

മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, 'ടോകോ' എന്ന ഉപയോക്താവ് സ്പെഷ്യല്‍ ഇഫക്റ്റ് വര്‍ക്ഷോപ് സെപറ്റുമായി ബന്ധപ്പെടുകയും ഒരു അള്‍ട്രാ റിയലിസ്റ്റിക് ഡോഗ് കോസ്റ്റ്യൂം നിര്‍മിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി ഏകദേശം രണ്ടു മില്യന്‍ യെന്‍ (ഏകദേശം 12 ലക്ഷം രൂപ) ചിലവ് വന്നതായും റിപോര്‍ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ മനുഷ്യ ചട്ടക്കൂട് പൂര്‍ണമായും മറയ്ക്കുന്നതിനാണ് ഈ വസ്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.

സ്പെഷ്യല്‍ ഇഫക്ടുകളില്‍ വൈദഗ്ധ്യമുള്ള കംപനിയായ സെപറ്റ് ട്വിറ്ററില്‍ പങ്കിട്ട അദ്ദേഹത്തിന്റെ ക്ലോസ്-അപ് ഫോടോയില്‍ അദ്ദേഹത്തിന്റെ പരിവര്‍ത്തന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ജാപനീസ് മനുഷ്യന്‍ തന്റെ ഫാന്റസിയില്‍ ജീവിക്കാന്‍ ഒരു കോളി നായ വേഷം തിരഞ്ഞെടുത്തു. മാധ്യമ റിപോര്‍ടുകള്‍ പ്രകാരം, സെപറ്റിന്റെ അള്‍ട്രാ-റിയലിസ്റ്റിക് വസ്ത്രധാരണം നിര്‍മിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, പൂര്‍ത്തിയായപ്പോള്‍, 'ടോകോ'യെ ഒരു യഥാര്‍ഥ നായയെപ്പോലെയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് വ്യക്തമാണ്.

Keywords: This Is Not A Dog! A Man Spent Rupees 12 Lakh To Look Like This, News, Dog, Twitter, Lifestyle & Fashion, Tokyo, Japan, Video, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia