തിരുവനന്തപുരം: (www.kvartha.com) ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ കാണാതായതായി പരാതി. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണത്തിന് പുറമെ വെള്ളിയും രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ലെന്നാണ് പരാതി.
കലക്ടറേറ്റ് വളപ്പിലെ കോടതി ലോകറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോകര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരാണ് സംശയ നിഴലില്‍. കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.