Follow KVARTHA on Google news Follow Us!
ad

Durgavahini Rally | ആയുധമേന്തി റാലി: വാളുമായി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Thiruvananthapuram: Durgavahini possession with sword; police booked#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ ആര്യങ്കോട് പൊലീസ് സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വിഎച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22-ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നുവെന്നാണ് വിവരം. 

News,Kerala,State,Thiruvananthapuram,Case,Police,Local-News, Thiruvananthapuram: Durgavahini possession with sword; police booked


സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഇതിനെതിരെ എസ്ഡിപിഐ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 

റാലിക്കെതിരെ സംഗീത സംവിധായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുകിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കുട്ടികളുടെ കയ്യില്‍ വാള്‍ അല്ല, പുസ്തകംവച്ച് കൊടുക്കണമെന്നും അവര്‍ക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ഹരീഷ് കുറിച്ചു. 

Keywords: News,Kerala,State,Thiruvananthapuram,Case,Police,Local-News, Thiruvananthapuram: Durgavahini possession with sword; police booked

Post a Comment