തിരുവനന്തപുരം: (www.kvartha.com) അതിജീവിതയെ അപമാനിച്ച എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമിഷന് പരാതി നല്‍കി യു ഡി എഫ്. സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എം എം മണി എം എല്‍ എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി വനിതാ കമിഷന് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയതെന്നും സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.
Keywords: Survivor’s plea: UDF moves women’s panel seeking action against LDF leaders, Thiruvananthapuram, News, Politics, Actress, Complaint, UDF, LDF, Kerala.