പാലക്കാട്: (www.kvartha.com) പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തിന്റെ ദേഷ്യത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചതായി പൊലീസ്. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് മരിച്ചത്. ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു.
പബ്ജി കളിക്കാനായി പുതിയ ഫോണ്‍ വേണമെന്ന് വാശിപിടിച്ചുവെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് പിന്നീട് വാങ്ങിത്തരാമെന്ന് മകനെ അറിയിച്ചിരുന്നെന്ന് ബിന്ദു പറഞ്ഞു.
എന്നാല്‍ ഇത് അനുസരിക്കാന്‍ അഭിജിത്ത് തയ്യാറായില്ലെന്നാണ് വിവരം.