State Film Awards | സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ബിജു മേനോന്‍, ജോജു ജോര്‍ജ്; നടി രേവതി; മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന്
May 27, 2022, 16:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെയാണ് ജൂറി തിരഞ്ഞെടുത്തത്.

ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടന്‍-നടി അടക്കം പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച വിഷ്വല്‍ എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റശീദ്)
നവാഗത സംവിധായകന്‍ - കൃഷ്‌ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
നൃത്ത സംവിധാനം- അരുള്‍ രാജ്
ഡബിംഗ് ആര്‍ടിസ്റ്റ്- ദേവി എസ്
വസ്ത്രാലങ്കാരം - മെല്‍വി ജെ (മിന്നല്‍ മുരളി)
മേകപ് അപ് - രഞ്ജിത് അമ്പാടി - (ആര്‍ക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)
സിങ്ക് സൗന്‍ഡ്- അരുണ്‍ അശോക്, സോനു കെ പി
കലാ സംവിധായകന്‍- എവി ഗേകുല്‍ദാസ്
പിന്നണി ഗായിക- സിതാര കൃഷ്ണ കുമാര്‍
സംഗീത സംവിധയാകന്‍ - ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം)
ഗാനരചന - ബി കെ ഹരിനാരായണന്‍
തിരക്കഥ- ശ്യാംപുഷ്‌കര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.