SWISS-TOWER 24/07/2023

Sofia Ansari | സോഷ്യല്‍ മീഡിയയില്‍ 90 ലക്ഷം ഫോളോവേഴ്സ്, ഉന്‍മാദം കൊള്ളിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ യുവാക്കളുടെ ഹരം; സോഫിയ അന്‍സാരിയെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തത് എന്തിന്? വിശ്വസിക്കാനാകാതെ ആരാധകര്‍, പുറത്താക്കാനുള്ള കാരണം അറിഞ്ഞവര്‍ അന്തംവിട്ടു

 


ADVERTISEMENT

മുംബൈ: (www.kvartha.com) തൊണ്ണൂറ് ലക്ഷം ഫോളോവേഴ്സുള്ള, സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഹരമായ സോഫിയ അന്‍സാരിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതറിഞ്ഞ് പല യുവാക്കളും അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. തങ്ങളെ ആവേശം കൊള്ളിച്ചിരുന്ന അന്‍സാരിയെ എന്തിനാണ് പുറത്താക്കിയതെന്നാണ് ആരാധകരുടെ ചോദ്യം.
Aster mims 04/11/2022

Sofia Ansari | സോഷ്യല്‍ മീഡിയയില്‍ 90 ലക്ഷം ഫോളോവേഴ്സ്, ഉന്‍മാദം കൊള്ളിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ യുവാക്കളുടെ ഹരം; സോഫിയ അന്‍സാരിയെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തത് എന്തിന്? വിശ്വസിക്കാനാകാതെ ആരാധകര്‍, പുറത്താക്കാനുള്ള കാരണം അറിഞ്ഞവര്‍ അന്തംവിട്ടു

സിരകളില്‍ തീ പടര്‍ത്തുന്ന ഫോടോകളും പലകാര്യങ്ങളും തന്റേടത്തോടെ പറയുകയും ചെയ്യുന്ന അന്‍സാരി സമൂഹമാധ്യമങ്ങളിലെ സൂപര്‍താരമാണ്. ഇന്‍സ്റ്റഗ്രാമിന്റെ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന തന്റെ വീഡിയോകള്‍ താരം പോസ്റ്റ് ചെയ്തതാണ് അവര്‍ക്ക് വിനയായതെന്നാണ് റിപോര്‍ട്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

താരത്തിന്റെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത ട്വിറ്ററില്‍ മീമുകളുടെ ഘോഷയാത്ര തന്നെ സൃഷ്ടിച്ചു. 'ബൈ ബൈ ദിദി' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത് , 'ഇത് ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും മികച്ച തീരുമാനമാണ്.' എന്ന് മറ്റൊരാള്‍ കുറിച്ചു. 'വളരെ ദുഃഖം' എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
രസകരമായ കാര്യം, താരത്തിന്റെ ട്വിറ്റര്‍ അകൗണ്ട് വളരെ സജീവമാണ് എന്നിങ്ങനെ പോന്നു അഭിപ്രായങ്ങള്‍.

ആരാണ് സോഫിയ അന്‍സാരി?

സോഫിയ അന്‍സാരി സമൂഹമാധ്യമങ്ങളിലെ ജനപ്രിയ താരമാണ്, കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ 90 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, താമസിയാതെ ഇത് ഒരു കോടി ആയേനെ. യുവാക്കളെ ഉന്‍മാദം കൊള്ളിക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് താരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

2020 ല്‍, ടിക് ടോക് നിരോധിച്ചതിന് ശേഷമാണ് അന്‍സാരിയുടെ ജാതകം തെളിഞ്ഞത്. അതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് മാറുകയും കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിന് പുറമേ, യൂട്യൂബറും കൂടിയാണ്, യൂട്യൂബ് ചാനലിന് ഒരു കോടി എണ്‍പത്തെണ്ണായിരം വരിക്കാരുണ്ട്.

സോഷ്യല്‍ മീഡിയയിലെ അന്‍സാരിയുടെ വിചിത്രമായ വീഡിയോകള്‍ക്കും വ്ളോഗുകള്‍ക്കും വലിയ ജനപ്രിതിയുണ്ട്. ഇന്‍സ്റ്റഗ്രാം താല്‍കാലികമായി നിര്‍ത്തിവച്ചെങ്കിലും, താരം ട്വിറ്ററിലും യൂട്യൂബിലും ആരാധകരെ ആവേശത്തിലാക്കുകയാണ്.

Keywords: Sofia Ansari's Instagram account suspended over violation of community guidelines? Netizens say 'bye bye didi', Mumbai, News, Social Media, Suspension, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia