SWISS-TOWER 24/07/2023

Child Treatment | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച: അറ്റുപോയ വിരലുമായി കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ കാരണം അറ്റുപോയ വിരലുമായി കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍. അസം സ്വദേശികളുടെ മകള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ശസ്ത്രക്രിയ ചെയ്യാത്തതിനാല്‍ കുട്ടി ഭക്ഷണവും കഴിച്ചില്ല. 
Aster mims 04/11/2022

സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി  പറഞ്ഞു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടിക്ക് വീട്ടില്‍വച്ച് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടത് കയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി. ഉടന്‍ തന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. 

Child Treatment | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച: അറ്റുപോയ വിരലുമായി കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി


പ്രാഥമിക ചികിത്സ നല്‍കിയശേഷം, അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. അപ്പോള്‍ തന്നെ കുട്ടിയുമായി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ നടന്നത് മണിക്കൂറുകള്‍ കഴിഞ്ഞ്. വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ നടന്നത്. 

Keywords:  News,Kerala,State,Thiruvananthapuram,hospital,Treatment,Child,Health,Health & Fitness,Minister,Enquiry, Serious lapse at medical college Trivandrum; Girl who lost fingers waited for 36 hours to get treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia