മോസ്‌കോ: (www.kvartha.com) ലോകമെങ്ങും ഭയത്തോടെയും ശാപവാക്കുകളോടെയും ഉറ്റുനോക്കുന്ന ഏകാധിപതി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതിനിടെ കടുത്ത രോഗങ്ങള്‍ക്ക് പിടിയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
റഷ്യ, യുക്രൈന്‍ അധിനിവേശം തുടങ്ങിയ സമയം മുതല്‍ പാര്‍കിന്‍സന്‍സ് മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളാല്‍ പുടിന്‍ കഷ്ടപ്പെടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാലിപ്പോഴിതാ ഏറ്റവും പുതിയ റിപോര്‍ട് അനുസരിച്ച് 69 കാരനായ പുടിന് മൂന്ന് കൊല്ലം കൂടി മാത്രമേ ആയുസ് അവശേഷിക്കുന്നുള്ളുവെന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതായി മാധ്യമറിപോര്‍ട്.
പുടിന്‍ അര്‍ബുദബാധിതനാണെന്നും അദ്ദേഹത്തിന്റെ രോഗം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ചാര സംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ (Federal Security Service of the Russian Federation -FSB RF) ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്‍ഡിപെന്‍ഡന്റ് റിപോര്‍ട് ചെയ്തു. കൂടാതെ, പുടിന് കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും റിപോര്‍ടില്‍ പറയുന്നു.
പുടിന് കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടെന്നും ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ പേയ്പറില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി നല്‍കാറുണ്ടെന്നും ഒരു പേയ്പറില്‍ രണ്ട് വരി മാത്രമാണ് പുതിന് വായിക്കാവുന്ന രീതിയില്‍ എഴുതാനാവുന്നതെന്നും അദ്ദേഹത്തിന്റെ കാഴ്ചശക്തി ഗുരുതരമായി കുറയുന്നതായും ന്യൂസ്.കോം.എയു പ്രസിദ്ധീകരിച്ച റിപോര്‍ടിലുണ്ട്.
മെട്രോയും എക്സ്പ്രസും നല്‍കിയ റിപോര്‍ടുകളില്‍ പുടിന്റെ കൈകാലുകള്‍ അനിയന്ത്രിതമായ വിധത്തില്‍ വിറയലോടെ ചലിക്കുന്നതായി പറയുന്നു.