Follow KVARTHA on Google news Follow Us!
ad

Ready for urine beer | മൂത്രത്തില്‍ നിന്നും നിര്‍മിച്ച ബിയര്‍ വിപണിയില്‍: ഭയങ്കര രുചിയെന്ന് ടേസ്റ്റ് നോക്കിയവര്‍; ഒരിക്കല്‍ കുടിച്ചാല്‍ വീണ്ടും വീണ്ടും വേണമെന്ന് തോന്നുമെന്നും അഭിപ്രായം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Drinking Water,Business,National,
ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണ ഗതിയില്‍ അമിതമായി വെള്ളം കുടിക്കുന്നതുവഴി ആളുകള്‍ക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയര്‍ കഴിച്ചാലുള്ള അവസ്ഥയും അങ്ങനെ തന്നെ. കാരണം ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ് അത്തരം പ്രവണത തോന്നുന്നത്.

Ready for beer made from urine? Singapore gives ‘getting on the piss’ new meaning, New Delhi, News, Drinking Water, Business, National

എന്നാല്‍ ഇപ്പോള്‍ മൂത്രത്തില്‍നിന്നും ബിയര്‍ നിര്‍മിച്ചു തുടങ്ങി. വിപണിയിലും ഇറങ്ങി. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് ഇത്തരമൊരു രീതി പ്രചാരത്തില്‍ വന്നതെന്നാണ് അറിയുന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.

സിംഗപൂര്‍ ആണ് മൂത്രത്തില്‍ നിന്നും ബിയര്‍ ഉണ്ടാക്കിയിരിക്കുന്നത്. അവിടുത്തെ കടകളില്‍ ഇപ്പോള്‍ ഈ ബിയര്‍ ലഭ്യമാണ്. ഗംഭീരമാണ് രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട് ചെയ്തത്. ന്യൂബ്രൂ എന്ന പേരിലാണ് പുതിയ ബിയര്‍ സിംഗപ്പൂരില്‍ വിപണിയിലിറക്കിയത്. ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സിംഗപൂര്‍ ദേശീയ ജല ബോര്‍ഡ് പറയുന്നത്.

മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഇതുമൂലം ലോകത്തെ അനേകം പ്രദേശങ്ങളെ അതിവേഗം തരിശുഭൂമിയാക്കുന്നു. ആഫ്രികയിലെ അനേകം രാജ്യങ്ങള്‍ മഴ കിട്ടാതെ കൊടുംവരള്‍ചയുടെ വക്കിലാണ്. ഭൂമിയിലെ ജലസമ്പത്ത് അതിവേഗം തീരുന്നതായാണ്, ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടുവന്നാലേ ഇനിയുള്ള കാലം പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നും യു എന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് സിംഗപൂരിലെ ദേശീയ ജലബോര്‍ഡ് മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയത്. നേരത്ത തന്നെ ഇവിടെ മലിനജലം ശുദ്ധീകരിച്ച് നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും എയര്‍ കണ്ടിഷനിംഗ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന ഈ സംസ്‌കരിച്ച ജലം, ഇപ്പോള്‍ ബിയര്‍ നിര്‍മാണത്തിന് കൂടി ഉപയോഗിച്ചിരിക്കുകയാണ് സിംഗപൂര്‍.

Keywords: Ready for beer made from urine? Singapore gives ‘getting on the piss’ new meaning, New Delhi, News, Drinking Water, Business, National.

Post a Comment