Ramesh Chennithala says | പിണറായി സര്‍കാരിന്റെ തകര്‍ചയ്ക്ക് തൃക്കാക്കര തെരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് രമേശ് ചെന്നിത്തല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ തകര്‍ചയ്‌ക്ക് തൃക്കാക്കരയോടെ തുടക്കം കുറിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും, പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. കെപി മുരളീധരന്‍ അനുസ്മരണത്തോടനുബന്ധിച്ച് ഡിസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                             
Ramesh Chennithala says | പിണറായി സര്‍കാരിന്റെ തകര്‍ചയ്ക്ക് തൃക്കാക്കര തെരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് രമേശ് ചെന്നിത്തല

കോവിഡ് കാലം സമ്മാനിച്ച ഭരണ തുടര്‍ചയുടെ പേരില്‍ അഹന്തയും, ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച് ഇവിടെ എന്തുമാകാമെന്ന ചിന്തയിലാണ് സിപിഎമും ഇടത് സര്‍കാരും. പക്ഷെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തറപറ്റിക്കാമെന്നത് സിപിഎമിന്റെ വെറും വ്യാമോഹം മാത്രമാണ്.

തൃക്കാക്കരയിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണ്. നേരത്തെ പി ടിക്ക് ലഭിച്ച വോടിനേക്കാളും ഇരട്ടിവോട്ട് ഭൂരിപക്ഷത്തിന് ഉമാതോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Kerala, Top-Headlines, Congress, CPM, Kannur, Politics, Ramesh Chennithala, Election, By-Election, Pinarayi-Vijayan, Government, Minister, UDF, Thrikkakara Election, Pinarayi Government, Ramesh Chennithala says Thrikkakara elections will mark the beginning of the collapse of the Pinarayi government.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script