Violence over renaming district | ജില്ലയുടെ പേര് മാറ്റിയതിലുള്ള പ്രതിഷേധം; മന്ത്രിയുടെ വീടിന് തീയിട്ട് സമരക്കാര്‍

 


ഹൈദരാബാദ്: (www.kvartha.com) ആന്ധ്രയില്‍ പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി ആര്‍ അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് അമലപുരം ടൗണില്‍ പ്രതിഷേധം. 

പ്രതിഷേധക്കാര്‍ ഗതാഗത മന്ത്രി പി വിശ്വരൂപിന്റെ വീടിന് തീയിടുകയും പൊലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മന്ത്രിയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

Violence over renaming district | ജില്ലയുടെ പേര് മാറ്റിയതിലുള്ള പ്രതിഷേധം; മന്ത്രിയുടെ വീടിന് തീയിട്ട് സമരക്കാര്‍

തുടര്‍ന്ന് നടന്ന കല്ലേറില്‍ 20ലധികം പൊലീസുകാര്‍ക്കു പരിക്കേറ്റെന്നാണു വിവരം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.

ഏപ്രില്‍ നാലിനാണ് കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി ആര്‍ അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍കാര്‍ ജില്ലയുടെ പേര് മാറ്റിയത്.

Keywords: Protestors set Andhra minister’s house on fire amid violence over renaming district, Hyderabad, News, Protesters, Police, Minister, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia