കഴിഞ്ഞ ദിവസം ശമ്പളം നല്‍കാമെന്ന് ജീവനക്കാരോട് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ശമ്പളം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് എന്‍ ജി ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തിയത്. ബ്രാഞ്ച് പ്രസിഡന്റ് പി ഐ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഇനിയും ശമ്പളം ലഭിച്ചില്ലെങ്കില്‍ തുടര്‍സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പരിയാരം മെഡികല്‍ കോളജ് സര്‍കാര്‍ ഏറ്റെടുത്ത കാലം മുതല്‍ ജീവനക്കാരനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ലെന്നും സര്‍കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം ലഭിക്കാത്തതെന്നും ശ്രീധരന്‍ പറഞ്ഞു.
സെക്രടറി യുകെ മനോഹരന്‍, ട്രഷറര്‍ കെവി ദിലീപ് കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. പരിയാരം എസ് ഐ കെവി സതീശന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഒവി സീന, പിവി രാമചന്ദ്രന്‍, ടിപി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടിവി ശാജി, കെ ശാലിനി, പിവി സുരേഷ് ബാബു, ടിപി രംഗനാഥന്‍, എം വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Protest against non-payment of wages in Pariyaram, Kannur, News, Government-employees, Salary, Protesters, Inauguration, Kerala.