Police Identify child | ഒടുവില്‍ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ ആ കുട്ടിയെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞു; മോഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

 


ആലപ്പുഴ: (www.kvartha.com) ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം പോപുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കൊച്ചി പള്ളുരുത്തി സ്വദേശിയാണ് കുട്ടിയെന്നും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി എങ്ങനെയാണ് പ്രകടനത്തില്‍ എത്തിയത് എന്ന കാര്യവും അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 Police Identify child | ഒടുവില്‍ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ ആ കുട്ടിയെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞു; മോഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുട്ടി ആരാണെന്നും ഏതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇതേകുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പിഎ നവാസും അറസ്റ്റിലായിട്ടുണ്ട്.

Keywords:  Police Identify child who raised provocative slogans in PFI rally, Alappuzha, News, Police, Arrested, Rally, Child, Probe, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia