Follow KVARTHA on Google news Follow Us!
ad

CM Pinarayi |യു ഡി എഫ് തൃക്കാക്കരയില്‍ നടത്തുന്നത് നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, By-election,News,Pinarayi vijayan,Criticism,UDF,Politics,Kerala,
തൃക്കാക്കര: (www.kvartha.com) എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നത് കാണുമ്പോള്‍ യു ഡി എഫ് തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

UDF stooped to a new low, says CM Pinarayi over 'fake video' of Jo Joseph, By-election, News, Pinarayi vijayan, Criticism, UDF, Politics, Kerala

തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെരേ യു ഡി എഫ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒന്നും നടക്കില്ല എന്ന് തോന്നുമ്പോള്‍ കള്ളക്കഥ മെനയുകയാണെന്നും കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ഇതിലും ഇതിലപ്പുറവും യു ഡി എഫ് ചെയ്യും. അത്രമാത്രം പടുകുഴിയിലേക്ക് യു ഡി എഫ് എത്തിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മുതലായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നില്‍ യു ഡി എഫ് ആണെന്നാരോപിച്ച് എല്‍ ഡി എഫ് നേതാക്കള്‍ രംഗത്തെത്തുകയും തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരമൊരു വീഡിയോയുമായി യു ഡി എഫിന് ഒരു ബന്ധവുമില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.

Keywords: Pinarayi Vijayan Criticized UDF, By-election, News, Pinarayi vijayan, Criticism, UDF, Politics, Kerala.

Post a Comment