Follow KVARTHA on Google news Follow Us!
ad

PC George | ചോദ്യംചെയ്യലിന് പിന്നില്‍ മുഖ്യമന്ത്രി; സര്‍കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് പിസി ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Politics,P.C George,Allegation,Pinarayi vijayan,Kerala,
കോട്ടയം: (www.kvartha.com) സര്‍കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഞായറാഴ്ചത്തെ ചോദ്യംചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ജോര്‍ജ് ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ മറുപടി നല്‍കുമെന്ന് ജയില്‍മോചിതനായശേഷം ജോര്‍ജ് പറഞ്ഞിരുന്നു.

PC George Slams Pinarayi Vijayan, Kottayam, News, Politics, P.C George, Allegation, Pinarayi vijayan, Kerala

എന്നാല്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് നോടിസ് നല്‍കിയതോടെ ജോര്‍ജിനു തൃക്കാക്കരയിലെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നത്.

ജാമ്യവ്യവസ്ഥയില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് പി സി ജോര്‍ജിനോട് ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പിസിക്കെതിരെ ചുമത്താനാകും. കര്‍ശന ഉപാധികളോടെയായിരുന്നു ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്.

വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പിസി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റന്റ് കമിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോര്‍ട് അസിസ്റ്റന്റ് കമിഷണറാണ് പിസിയെ ചോദ്യം ചെയ്യുക. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോടിസില്‍ പറയുന്നു.

Keywords: PC George Slams Pinarayi Vijayan, Kottayam, News, Politics, P.C George, Allegation, Pinarayi vijayan, Kerala.

Post a Comment