Follow KVARTHA on Google news Follow Us!
ad

HC Verdict | 'എഫ്‌ഐആർ പ്രകാരം ക്രിമിനൽ കേസ് നിലനിൽക്കുന്ന ഒരാൾക്ക് പാസ്പോർട് നൽകുന്നതിന് തടസമില്ല'! സുപ്രധാന വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈകോടതി

No Impediment To The Issuance Of A Passport To A Person Who Is Pending A Criminal Case As Per The FIR #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) പ്രഥമവിവര റിപോർട് (FIR) പ്രകാരം ക്രിമിനൽ കേസ് നിലനിൽക്കുന്ന ഒരാൾക്ക് പാസ്പോർട് നൽകുന്നതിന് തടസമില്ലെന്ന് മദ്രാസ് ഹൈകോടതി. ട്രിചി സ്വദേശിയായ ശെയ്ഖ് അബ്ദുല്ല എന്നയാൾ നൽകിയ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മലേഷ്യയിൽ ബിസിനസ് നടത്തുകയാണ് ശെയ്ഖ് അബ്ദുല്ല. പാസ്പോർട് നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ പുതിയ പാസ്പോർടിനായി മലേഷ്യയിലെ ഇൻഡ്യൻ എംബസിയിൽ അപേക്ഷിച്ചു. എന്നാൽ 2017ലും 2018ലും ട്രിചിയിലായിരുന്നപ്പോൾ ചില ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടുണ്ടെന്ന് പറഞ്ഞ് മലേഷ്യയിലെ ഇൻഡ്യൻ എംബസി അദ്ദേഹത്തിന് പാസ്‌പോർട് നൽകാൻ വിസമ്മതിച്ചു.
              
News, National, Top-Headlines, Court Order, High-Court, Tamilnadu, Passport, Criminal Case, FIR, Verdict, Court, No Impediment To The Issuance Of A Passport To A Person Who Is Pending A Criminal Case As Per The FIR.

ഈ ഉത്തരവിനെതിരെയാണ് തനിക്ക് പാസ്പോർട് നൽകാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ശെയ്ഖ് അബ്ദുല്ല ഹൈകോടതിയിൽ ഹർജി സമർപിച്ചത്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും കേസിൽ പ്രഥമവിവര റിപോർട് സമർപിക്കുകയും ചെയ്താൽ പാസ്പോർട് നൽകുന്നതിന് തടസ്സമില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജ് ജി ആർ സ്വാമിനാഥൻ പറഞ്ഞു.

കേസിൽ അന്തിമ റിപോർട് സമർപിക്കേണ്ട അവസ്ഥയിൽ മാത്രമേ പാസ്‌പോർട് നൽകുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമുള്ളുവെന്നും ഇൻഡ്യ വിടണമെങ്കിൽ മാത്രം പാസ്‌പോർട് നൽകാൻ കോടതിയുടെ അനുമതി വേണമെന്നും ജഡ്ജ് തന്റെ വിധിയിൽ പറഞ്ഞു. എന്നാൽ, ഇൻഡ്യയിൽ വരുന്നതിനായി പാസ്‌പോർടിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പാസ്‌പോർടിനായി മലേഷ്യയിലെ ഇൻഡ്യൻ എംബസിയിൽ വീണ്ടും അപേക്ഷിക്കാൻ ഹരജിക്കാരനോട് നിർദേശിച്ച കോടതി ഉടൻ പാസ്‌പോർട് നൽകാൻ എംബസിയോട് ഉത്തരവിട്ടു.

Keywords: News, National, Top-Headlines, Court Order, High-Court, Tamilnadu, Passport, Criminal Case, FIR, Verdict, Court, No Impediment To The Issuance Of A Passport To A Person Who Is Pending A Criminal Case As Per The FIR.
< !- START disable copy paste -->

Post a Comment