200 രൂപ സബ്സിഡി അവരുടെ അകൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഒരു സിലിൻഡറിന് ആയിരം രൂപ എന്ന നിരക്കിലാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍, ഉജ്വല സിലിൻഡറിന്റെ വില ഏകദേശം 800 രൂപയാകും. വിലക്കയറ്റത്തിനെതിരെയുള്ള ഫലപ്രദമായ നടപടിയെന്ന നിലയിലാണ് കേന്ദ്രസര്‍കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍കാര്‍ കണക്കനുസരിച്ച്, രാജ്യത്തെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിൻഡറുകളുടെ സബ്സിഡിയുടെ പ്രയോജനം ലഭിക്കും. സബ്സിഡിയില്‍ ഒരു വര്‍ഷം 12 സിലിൻഡറുകള്‍ നല്‍കും. കഴിഞ്ഞ മാസങ്ങളില്‍ സര്‍കാര്‍ പലതവണ എല്‍പിജി സിലിൻഡറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. തലസ്ഥാനമായ ഡെല്‍ഹിയില്‍ 1003 രൂപയാണ് നിരക്ക്. നിങ്ങള്‍ ഉജ്വല പദ്ധതിയുടെ സിലിൻഡര്‍ എടുക്കുകയാണെങ്കില്‍, കിഴിവ് കഴിഞ്ഞ് അത് 803 രൂപയ്ക്ക് ലഭിക്കും.
മുമ്പ് ഉജ്വല പദ്ധതിക്ക് പുറമെ സാധാരണ സിലിൻഡറുകള്‍ക്കും സബ്സിഡി ലഭ്യമായിരുന്നു. പുതിയ നിയമം വന്ന ശേഷം, ഉജ്വല പദ്ധതിയിലുള്ളവര്‍ക്കേ സബ്സിഡി ലഭ്യമാകൂ. ഏത് വിഭാഗം ആളുകള്‍ക്കാണ് ഉജ്വല പദ്ധതിക്ക് അര്‍ഹതയെന്ന് അറിയേണ്ടത് പ്രധാനമാണ്. പട്ടികജാതി, പട്ടികവര്‍ഗം, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ), അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍, അന്ത്യോദയ അന്ന യോജന (എഎവൈ), തേയില, മുന്‍ തേയിലത്തോട്ട തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളിലും നദീദ്വീപുകളിലും താമസിക്കുന്നവര്‍, എസ്ഇസിസി കുടുംബങ്ങള്‍ (എഎച്ച്എല്‍ ടിന്‍) എന്നിവര്‍ അര്‍ഹരാണ്. ഉജ്വല പദ്ധതിയുടെ കണക്ഷന്‍ നല്‍കുന്നത് ഒരു പാവപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പേരിലാണ്.
മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ള ആളുകള്‍ക്ക് മാത്രമേ സബ്സിഡി ആനുകൂല്യം ലഭിക്കൂ. ഉജ്വല സ്‌കീമില്‍ ചേരുന്നതിന്, അപേക്ഷകന്റെ പ്രായം 18 വയസിന് മുകളില്‍ ആയിരിക്കണം. കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരില്‍ ഉജ്വല കണക്ഷന്‍ ഉണ്ടാകരുത്, എങ്കിലേ സബ്സിഡി ആനുകൂല്യം ലഭ്യമാകൂ.
Keywords: News, National, Top-Headlines, Petrol, Fuel-Price, Central Government, Price, COVID-19, Cooking, LPG, LPG Subsidy, Cylinder, New rule of LPG subsidy implemented, check whether cylinder money comes in the account or not.
< !- START disable copy paste -->