Follow KVARTHA on Google news Follow Us!
ad

Neeraj Chopra | അടുത്ത 2 കൊല്ലത്തിനിടയില്‍ മത്സരിക്കേണ്ടത് ഒളിംപിക്‌സ് ഉള്‍പെടെ 4 പ്രധാന ഗെയിംസുകള്‍; നീരജ് ചോപ്ര പരിശീലനത്തിനായി ഫിന്‍ലന്‍ഡിലേക്ക്; സഹായങ്ങളുമായി കേന്ദ്ര സര്‍കാര്‍

Neeraj Chopra to train in Finland ahead of Diamond League#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ടോകിയോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ കരസ്തമാക്കിയ നീരജ് ചോപ്ര അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിനായി ഫിന്‍ലന്‍ഡിലേക്ക് പോകുന്നു. വ്യാഴാഴ്ച യാത്ര തിരിക്കുന്ന താരത്തിന്റെ പരിശീലനത്തിനായി കേന്ദ്രസര്‍കാര്‍ 9.8 ലക്ഷം രൂപ അനുവദിച്ചു. 

പാരീസ് ലക്ഷ്യമിട്ടാണ് നീരജ് ചോപ്രയുടെ അടുത്ത പരിശീലനം. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ ഒളിംപിക്‌സ് ഉള്‍പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

ടാര്‍ഗറ്റ് ഒളിംപിക് പോഡിയത്തില്‍ ഉള്‍പെടുത്തി 28 ദിവസത്തെ പരിശീലനത്തിനായി 9.8 ലക്ഷം രൂപ കേന്ദ്രസര്‍കാര്‍ അനുവദിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്‍ഡ്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ജര്‍മന്‍ പരിശീലകന്‍ ക്ലോസ് ബര്‍ടോനിറ്റ്‌സും നീരജിനൊപ്പം യാത്ര തിരിക്കും. പാരാലിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ദേവേന്ദ്ര ജജാരിയയും ഫിന്‍ലന്‍ഡില്‍ പരിശീലനത്തിനുണ്ട്.

ഒളിംപിക്‌സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്‌ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ടെന്‍ ഒളിംപിക് സെന്ററിലുണ്ട്. ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരുക. ഫിന്‍ഡന്‍ഡിലെ ടുര്‍കു, പാവോ നൂര്‍മി ഗെയിംസിലാണ് സീസണില്‍ നീരജ് ആദ്യം ഇറങ്ങുക. കൂര്‍ടെന്‍ ഗെയിംസ്, സ്റ്റോക് ഹോമിലെ ഡയമന്‍ഡ് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും.

അമേരികയില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം തുര്‍കിയിലെ ഗ്ലോറിയ സ്‌പോര്‍ട്‌സ് അരീനയിലാണ് നീരജ് ചോപ്ര ഇപ്പോള്‍ പരിശീലിക്കുന്നത്. നീരജ് പങ്കെടുക്കേണ്ട അടുത്ത പ്രധാന ഗെയിംസുകള്‍ ഫിന്‍ലന്‍ഡിലാണെന്നതാണ് നേരത്തെ പരിശീലന കേന്ദ്രം മാറ്റാനുള്ള തീരുമാനത്തിന് കാരണം. ഈ വര്‍ഷം 90 മീറ്റര്‍ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 88.07 മീറ്ററാണ് നീരജിന്റെ മികച്ച പ്രകടനം. 

News,National,India,New Delhi,Sports,Player,Tokyo,Top-Headlines, Neeraj Chopra to train in Finland ahead of Diamond League


ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോകിയോയില്‍ നേടിയത്. ടോകിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. 

മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗന്‍ഡിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടുകയായിരുന്നു. അവസാന മൂന്ന് റൗന്‍ഡിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

Keywords: News,National,India,New Delhi,Sports,Player,Tokyo,Top-Headlines, Neeraj Chopra to train in Finland ahead of Diamond League

Post a Comment