Shahana's Death | പണത്തെച്ചൊല്ലി ശഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നു, തന്റെ ലഹരി ഉപയോഗത്തില്‍ അവള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് സജാദ്

 


കോഴിക്കോട്: (www.kvartha.com) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ട പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ശഹാന
 (20) യുടെ ഭര്‍ത്താവ് സജാദ് പൊലീസിനു നല്‍കിയ മൊഴി പുറത്ത്. 

Shahana's Death | പണത്തെച്ചൊല്ലി ശഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നു, തന്റെ ലഹരി ഉപയോഗത്തില്‍ അവള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് സജാദ്

പണത്തെച്ചൊല്ലി ശഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നുവെന്നും അഭിനയിച്ച ശേഷം ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലിയായിരുന്നു ദിവസവും തര്‍ക്കമെന്നുമാണ് സജാദ് പൊലീസിനോട് പറഞ്ഞത്.

തന്റെ ലഹരി ഉപയോഗത്തില്‍ ശഹാനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജാദ് പൊലീസിനോട് പറഞ്ഞു. സജാദും ശഹനയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നീ ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ശഹാന
യുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

അതേസമയം, ശഹാനയുടെ പോസ്റ്റുമോര്‍ടം നടപടികള്‍ പുരോഗമിക്കുകയാണ്. ശഹനയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളില്ലെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, സജാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പിറന്നാള്‍ ദിവസമാണ് ശഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിറന്നാളിന് മകള്‍ എല്ലാവരേയും ക്ഷണിച്ചിരുന്നുവെന്നും മരിക്കാന്‍ ഭയമുള്ള മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കളും സഹോദരങ്ങളും ആരോപിച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ചെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ശഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Keywords: Mystery deepens over death of model Shahana, Kozhikode, News, Trending, Actress, Dead, Police, Drugs, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia